മഡ്രിഡില്‍ ക്രൂസിനൊപ്പം പന്തുതട്ടി അഞ്ചുവയസ്സുകാരന്‍ ആരോണ്‍


എബിന്‍ മാത്യു

ടോണി ക്രൂസ് ജഴ്‌സി ആരോൺ റാഫേലിന് സമ്മാനിക്കുന്നു | Photo: twitter.com/KPsotta

ബെംഗളൂരു: റയല്‍ മഡ്രിഡ് സൂപ്പര്‍താരം സാക്ഷാല്‍ ടോണി ക്രൂസിനൊപ്പം പന്തുതട്ടാനായതിന്റെ സന്തോഷത്തിലാണ് അഞ്ചുവയസ്സുകാരന്‍ ആരോണ്‍ റാഫേല്‍. അതും മഡ്രിഡില്‍ സ്പാനിഷ് ദേശീയ ടീം പരിശീലനം നടത്തുന്ന റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മൈതാനത്ത്. ആരോണിന് പരിശീലനം നല്‍കുന്നതിനുവേണ്ടി മാത്രമായി ടോണി ക്രൂസ് ഒരുദിവസം മാറ്റിവെച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നു വരെയായിരുന്നു പരിശീലനം. ഇന്ത്യയില്‍നിന്ന് ആദ്യമായാണ് ഒരു കുട്ടിക്ക് ടോണി ക്രൂസിനൊപ്പം പരിശീലനം നടത്താന്‍ അവസരം ലഭിക്കുന്നത്. തൃശ്ശൂര്‍ അഷ്ടമിച്ചിറ നെല്ലിശ്ശേരി വീട്ടില്‍ റാഫേല്‍ തോമസിന്റെയും മഞ്ജു റാഫേലിന്റെയും മകനാണ് ആരോണ്‍. ബെംഗളൂരു ബനശങ്കരി ഹാപ്പി വാലി സ്‌കൂളില്‍ യു.കെ.ജി. വിദ്യാര്‍ഥിയാണ്.



ഈ വര്‍ഷമാദ്യം ടോണി ക്രൂസ് അക്കാദമി നടത്തിയ 'കിക്ക് ഇന്‍ ടു 2022 ചാലഞ്ച്' മത്സരത്തിലെ ഏക വിജയിയായതിനാലാണ് ആരോണിന് സ്‌പെയിനില്‍ പരിശീലനത്തിന് അവസരം ലഭിച്ചത്. ഉരുണ്ടുനീങ്ങുന്ന ടയറിനകത്തേക്ക് കൃത്യതയോടെ പന്ത് കിക്കുചെയ്യുന്ന 'ട്രിക്ക് ഷോട്ട്' വീഡിയോയാണ് ആരോണിനെ ടോണി ക്രൂസിന്റെ മത്സരത്തില്‍ വിജയിയാക്കിയത്. ഒരാഴ്ചയാണ് മഡ്രിഡില്‍ ചെലവഴിച്ചത്. ഇതിനിടെ, റയല്‍മഡ്രിഡിന്റെ മത്സരം നേരിട്ടുകാണാനും അവസരം ലഭിച്ചു. ബെംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ (ബി.എഫ്.സി.) സോക്കര്‍ സ്‌കൂള്‍സില്‍ പരിശീലനം നടത്തിവരികയാണ് ആരോണ്‍.

Content Highlights: aaron raphael, toni kroos, football news, real madrid, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented