Photo Courtesy: Getty Images
ദോഹ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്ക് മുന്‍താരം സാവി ഹെര്‍ണാണ്ടസ് എത്തുമെന്ന് സൂചന. സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിയോടെ പരിശീലക സ്ഥാനത്തുനിന്ന് ഏണസ്റ്റോ വാല്‍വെര്‍ദെയെ ഒഴിവാക്കാന്‍ ക്ലബ്ബ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ് സാവി. ജനുവരി 17-ന് ഖത്തര്‍ കപ്പ് ഫൈനലില്‍ അല്‍ സാദ് കളിക്കുന്നുണ്ട്. ഇതിനുശേഷമാകും സാവിയുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. ബാഴ്സ ടെക്നിക്കല്‍ സെക്രട്ടറി എറിക് അബിദാല്‍ സാവിയുമായി ചര്‍ച്ച നടത്തി. 1998 മുതല്‍ 2015 വരെ സാവി ബാഴ്സയ്ക്കായി കളിച്ചിട്ടുണ്ട്. ബാഴ്‌സയുടെ മധ്യനിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ചാവി ക്ലബ്ബിനായി 505 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്; 58 ഗോളുകളും നേടി.
Content Highlights: Xavi Hernández confirms meeting with Barcelona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..