വയസ്സ് 55 ലേക്ക്, സീസണ്‍ 37 ലേക്കും; 'കിങ് കസു' ഇങ്ങനാണ്


1986 ലാണ് കസുയോഷി പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്

Photo: AFP

'ഇവിടെ കളിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. മൈതാനത്ത് ക്ലബ്ബിനു വേണ്ടി കഴിയുന്നത്ര പോരാടും' ജപ്പാനീസ് നാലാം ഡിവിഷന്‍ ക്ലബ്ബ് സുസുക്ക പോയിന്റ് ഗെറ്റേഴ്സില്‍ ചേര്‍ന്നതിന് ശേഷമുള്ള 54 കാരന്‍ കസുയോഷി മിയുറയുടെ വാക്കുകളാണിത്. പ്രായം 55 ലേക്ക് അടുക്കുമ്പോഴും പുതിയ ക്ലബ്ബില്‍ ചേര്‍ന്നതിന്റെ ആവേശത്തിലാണ് താരം. ഇതോടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറിലെ 37-ാം സീസണിലേക്കാണ് കസുയോഷി കടക്കുന്നത്.

നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പ്രഫഷണല്‍ ഫുട്ബോള്‍ താരവും കസുയോഷി തന്നെ. പ്രായം കസുയോഷിക്ക് വെറുമൊരക്കം മാത്രം. 1986 ലാണ് കസുയോഷി പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ചത്. ക്ലബ്ബുകള്‍ പല തവണ മാറിയ കസു മൈതാനത്ത് പന്ത് തട്ടിക്കൊണ്ടേയിരുന്നു. സുസുക്ക പോയിന്റ് ഗെറ്റേഴ്സ് താരത്തിന്റെ 15-ാം ക്ലബ്ബാണ്. സഹോദരന്‍ യസുതോഷി മിയുറയാണ് ക്ലബ്ബിന്റെ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ യൊക്കൊഹോമ എഫ് സിയുടെ താരമായിരുന്ന കസുയോഷി. ക്ലബ്ബ് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടതോടെയാണ് പുതിയ ക്ലബ്ബിലേക്ക് വരുന്നത്.

ജപ്പാന് വേണ്ടി 89 മല്‍സരങ്ങള്‍ കളിച്ചിട്ടുളള കസുയോഷി രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമാണ്. 1992 ലെ ഏഷ്യന്‍ കപ്പും നേടിയിട്ടുണ്ട്.

Content Highlights: world's oldest professional footballer Kazuyoshi Miura signs for new club aged 54


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented