Photo: twitter.com/PSG_English
പാരിസ്: ലോകകപ്പ് വിജയത്തിനു ശേഷം അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്റെ ക്ലബ്ബായി പിഎസ്ജിയില്‍ തിരിച്ചെത്തി.
പാരിസില്‍ പിഎസ്ജിയുടെ പരിശീലന മൈതാനത്തേക്കെത്തിയ മെസ്സിക്ക് വീരോചിതമായ സ്വീകരണമാണ് ടീം ഒരുക്കിയത്. ക്ലബ്ബിലെ സഹതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മെസ്സിയെ പരിശീലന മൈതാനത്തേക്ക് സ്വീകരിച്ചത്. അനുമോദന ചടങ്ങില്‍ താരത്തിന് പ്രത്യേക ട്രോഫിയും സമ്മാനിച്ചു.
കഴിഞ്ഞ ദിവസം പാരിസ് വിമാനത്താവളത്തിലെത്തിയ മെസ്സിയെ ആയിരത്തിലേറെ വരുന്ന ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.
മെസ്സി സൗദിയിലേക്കില്ല
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറില്‍ ചേര്‍ന്നതിനു പിന്നാലെ മെസ്സിയും സൗദിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗദിയിലെ അല്‍ നസറിന്റെ പ്രധാന എതിരാളികളായ റിയാദ് ആസ്ഥാനമായ അല്‍ ഹിലാല്‍ ഫുട്ബോള്‍ ക്ലബ്ബാണ് മെസ്സിയെ സൗദിയിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Content Highlights: World Cup hero Lionel Messi receives guard of honour from PSG teammates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..