Photo: Getty Images
റിയാദ്: ഒടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയില്‍ കാലുകുത്തി. അല്‍ നസ്റില്‍ കളിക്കാനായി റെക്കോഡ് തുകയ്ക്കാണ് പോര്‍ച്ചുഗീസ് നായകന് സൗദിയിലെത്തിയത്. താരത്തിന് വമ്പന്‍ വരവേല്‍പ്പാണ് ക്ലബ്ബ് ഒരുക്കിയത്.
ഗംഭീര സ്വീകരണത്തിനുശേഷം റൊണാള്‍ഡോ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യൂറോപ്പിലെ തന്റെ ജോലി കഴിഞ്ഞെന്നും ഇനി ഏഷ്യയ്ക്ക് വേണ്ടി പൊരുതേണ്ട സമയമായെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
' ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണിത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. യൂറോപ്പില്‍ എന്റെ ജോലി അവസാനിച്ചു. ഞാനെല്ലാം നേടി. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളില്‍ കളിക്കാനായി. ഇനി ഏഷ്യയില്‍ പുതിയ വെല്ലുവിളികളെ നേരിടണം.' റൊണാള്‍ഡോ പറഞ്ഞു. അല്‍ നസ്റില്‍ നിന്ന് ലഭിച്ച സ്വീകരണത്തിന് താരം നന്ദിയറിയിക്കുകയും ചെയ്തു. ' ഞാന്‍ അല്‍ നസ്ര് ക്ലബ്ബിനോട് കടപ്പെട്ടിരിക്കുന്നു. എനിക്ക് യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. എന്തിനേറെ പറയുന്നു പോര്‍ച്ചുഗലില്‍ നിന്ന് വരെ പല ക്ലബ്ബുകളും എന്നെ സമീപിച്ചു. പക്ഷേ ഞാന്‍ വാക്കുകൊടുത്തത് അല്‍ നസ്റിനാണ്. ഫുട്ബോളിന്റെ വളര്‍ച്ച മാത്രമല്ല ഈ രാജ്യത്തിന്റെ വളര്‍ച്ചയും എന്നിലൂടെയുണ്ടാവട്ടെ എന്ന് കരുതിയാണ് ഞാന്‍ ഈ തീരുമാനം കൈക്കൊണ്ടത്' - റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 2022 നവംബറില്‍ കരാര്‍ അവസാനിപ്പിച്ച റൊണാള്‍ഡോ തിരിച്ച റയല്‍ മഡ്രിഡിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അതിനിടെയാണ് താരത്തെ അല്‍ നസ്ര് റാഞ്ചിയത്. രണ്ടര വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ സൗദിയിലെത്തിയത്.
Content Highlights: crstiano ronaldo, ronaldo, ronaldo new club, al nassr, al nassr football club, sports news, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..