പാരീസ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ യു.എസിന് റെക്കോഡ് ജയം. എതിരില്ലാത്ത 13 ഗോളിന് തായ്ലന്‍ഡിനെ തോല്‍പ്പിച്ചു. പുരുഷ- വനിത ലോകകപ്പുകളിലെ ഏറ്റവും വലിയ ഗോള്‍വ്യത്യാസത്തിലുള്ള ജയമാണ്.

അഞ്ച് ഗോള്‍ നേടിയ മുന്നേറ്റനിരതാരം അലക്‌സ് മോര്‍ഗനാണ് യു.എസിന്റെ വമ്പന്‍ജയത്തിന് ചുക്കാന്‍ പിടിച്ചത്. റോസ് ലാവെല്ലെയും ലിന്‍ഡ്സെ ഹോറന്‍, സാം മെവിസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. മെഗന്‍ റാപിനോ, മല്ലോറി പുഗ്, കാര്‍ലി ലോയ്ഡ് എന്നിവരും ഗോള്‍ നേടി.

വനിതാ ലോകകപ്പില്‍ അഞ്ച് ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് മോര്‍ഗന്‍. 1991-ല്‍ യു.എസ്. താരം മിച്ചലെ അക്കേഴ്സ് ചൈനീസ് തായ്പേയിക്കെതിരേ ഈ നേട്ടം കൈവരിച്ചിരുന്നു. മറ്റൊരുകളിയില്‍ സ്വീഡന്‍ ചിലിയെ തോല്‍പ്പിച്ചു (2-0). കൊസോവരെ അസ്ലനി, മഡെലെന്‍ ജാനോഗെയ് എന്നിവര്‍ ഗോള്‍ നേടി.

Content Highlights: Women's World Cup record win for USA against Thailand