Photo: twitter.com/IndianFootball
ന്യൂഡല്‍ഹി: ചരിത്രപ്രഖ്യാപനവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ മിനിമം വേതനം പ്രഖ്യാപിച്ചു. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.
പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക.
' ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ദിവസമാണിത്. ഈ തീരുമാനം തീര്‍ച്ചയായും ഇ്ത്യന്‍ ഫുട്‌ബോളിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തികപരമായി വനിതാതാരങ്ങള്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഫുട്‌ബോളില്‍ വലിയ മാറ്റങ്ങളുണ്ടാക്കും'- ചൗബെ പറഞ്ഞു.
വനിതാ ഫുട്‌ബോള്‍ ലീഗില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. 2024-2025 സീസണില്‍ 10 ടീമുകളെ ലീഗില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതൊടൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. സംസ്ഥാന ലീഗുകളില്‍ നിന്നും ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. വരുന്ന രണ്ട് വര്‍ഷത്തേക്കാണ് ഈ നടപടിയുണ്ടാകുക. അതുകൊണ്ടുതന്നെ വരുന്ന രണ്ട് വര്‍ഷം ഇത്തരം ടീമുകള്‍ക്ക് വിദേശ താരങ്ങളെ കളിപ്പിക്കാനാകില്ല.
Content Highlights: Women footballers in India to get minimum salary of Rs 3.2 lakh
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..