Photo: AFP
മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ച് വോള്‍വ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ തോല്‍വി.
1980-ന് ശേഷം യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്ഡ്ട്രാഫഡില് വോള്‍വ്സിന്റെ ആദ്യ ജയമാണിത്. പുതിയ പരിശീലകന് റാള്‍ഫ് റാംഗ്നിക്കിനു കീഴില്‍ യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്.
82-ാം മിനിറ്റില്‍ ജാവോ മൗട്ടിന്യോയാണ് വോള്‍വ്സിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച വോള്‍വ്സിന് യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡിഹിയയുടെ സേവുകളാണ് തടസമായത്.
രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് കളത്തിലിറങ്ങിയതോടെ യുണൈറ്റഡിന്റെ കളിക്ക് ജീവന് വെച്ചു. ഇതിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.
തോല്‍വിയോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായി. 19 കളികളില്‍ നിന്ന് 31 പോയന്റ് മാത്രമാണ് ടീമിനുള്ളത്.
Content Highlights: wolverhampton beat manchester united ralf rangnick first lose as united manager
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..