-
ലിസ്ബൺ: ലയണൽ മെസ്സി എപ്പോഴെങ്കിലും ബാഴ്സലോണ വിടാൻ തീരുമാനിച്ചാൽ തങ്ങൾ സ്വാഗതം ചെയ്യുമെന്ന് പി.എസ്.ജി കോച്ച് തോമസ് ടുച്ചൽ. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ടുച്ചൽ കൂട്ടിച്ചേർത്തു.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെതിരായ പരാജയത്തിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു പി.എസ്.ജി കോച്ച്. മെസ്സി വന്നാൽ ഏത് കോച്ചാണ് വേണ്ട എന്ന് പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13-ാം വയസിൽ ബാഴ്സയ്ക്കൊപ്പം ചേർന്ന മെസ്സി ഇതുവരെ മറ്റൊരു ക്ലബ്ബിനായും കളിച്ചിട്ടില്ല. 730 മത്സരങ്ങൾ അവർക്കായി കളിച്ച താരം 634 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം 33 കിരീട വിജയങ്ങളിൽ പങ്കാളിയായ മെസ്സിക്ക് ക്ലബ്ബുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കുകയാണ്.
ചാമ്പ്യൻസ് ലീഗിനായി മികച്ച ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് ടുച്ചൽ പറഞ്ഞു. ''ഫൈനൽ ഒരു പോരാട്ടമാണ്. എല്ലാം നൽകിയാണ് മൈതാനത്ത് ഞങ്ങൾ പോരാടിയത്. ആദ്യ ഗോൾ മത്സരഫലത്തെ സ്വാധീനിക്കുമെന്ന് അറിയാമായിരുന്നു. ഗോൾ വഴങ്ങിയപ്പോൾ ഞാൻ അൽപം നിരാശനായി. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഞങ്ങളായിരുന്നെങ്കിലും ഇതേ സ്കോറിൽ ഞങ്ങൾ വിജയിച്ചേനേ.'' - ടുച്ചൽ വ്യക്തമാക്കി.
Content Highlights: Which coach says no to Messi says PSG manager Thomas Tuchel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..