കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ ഗോള്‍കീപ്പര്‍ വി.മിഥുന്‍ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബിനോ ജോര്‍ജാണ് ടീമിന്റെ മുഖ്യപരിശീലകന്‍.

കഴിഞ്ഞ നാലു സീസണായി കേരള ടീമില്‍ അംഗമാണ് മിഥുന്‍. ടീമിലെ ഏറ്റവും മുതിര്‍ന്ന താരം കൂടിയാണ് മിഥുന്‍.

ടീം: ഗോള്‍കീപ്പര്‍മാര്‍: വി.മിഥുന്‍, സച്ചിന്‍ സുരേഷ് (അണ്ടര്‍ 21), ഡിഫന്‍ഡര്‍മാര്‍: അജിന്‍ ടോം (അണ്ടര്‍ 21), അലക്‌സ് സജി (അണ്ടര്‍ 21), റോഷന്‍ വി.ജിജി (അണ്ടര്‍ 21), ശ്രീരാഗ്.വി.ജി, വിബിന്‍ തോമസ്, സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണന്‍, മിഡ്ഫീല്‍ഡര്‍മാര്‍: ഋഷിദത്ത് (അണ്ടര്‍ 21), ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഫോര്‍വേഡ്: വിഷ്ണു (അണ്ടര്‍ 21), എമില്‍ ബെന്നി (അണ്ടര്‍ 21), ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമന്‍, ഷിഹാദ് നെല്ലിപ്പറമ്പന്‍, മൗസൂഫ് നിസാന്‍.

മുഖ്യ പരിശീലകന്‍: ബിനോ ജോര്‍ജ്, സഹപരിശീലകന്‍: ടി.ജി.പുരുഷോത്തമന്‍, ഗോള്‍കീപ്പിങ് കോച്ച്: സജി ജോയ്, മാനേജര്‍: ഡോ.റെജിനോള്‍ഡ് വര്‍ഗീസ്, ഫിസിയോ: മുഹമ്മദ് ജസീല്‍.

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് കേരളം. നവംബര്‍ അഞ്ചിന് ആന്ധ്രയ്‌ക്കെതിരേയാണ് ആദ്യ മത്സരം. ഒന്‍പതിന് തമിഴ്‌നാടിനെ നേരിടും.

Content Highlights: VMithun Will Lead Kerala SantoshTrophy Football Team