മൊണാക്കോ: യൂറോപ്യന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ഡൈക്കിന്. മെസിയേയും (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും (യുവെന്റസ്) മറികടന്നാണ് ലിവര്‍പൂള്‍ താരം അവാര്‍ഡ് സ്വന്തമാക്കിയത്. പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും വാന്‍ഡൈക്കിനാണ്. ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിനുവേണ്ടി കളിക്കുന്ന ഇംഗ്ലണ്ടുകാരിയായ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം. 

Virgil Van Dijk, Lucy Bronze Take UEFA Player Of The Year

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയിക്കുന്നതില്‍ 28 കാരനായ വാന്‍ഡൈക്ക് വലിയ പങ്കുവഹിച്ചു. സ്റ്റീവന്‍ ജെറാര്‍ഡിനു (2005) ശേഷം യുവേഫയുടെ മികച്ച കളികാരനാകുന്ന ആദ്യ ലിവര്‍പൂള്‍ താരമാണ് വാന്‍ഡൈക്ക്. 305 പോയന്റുകളാണ് വാന്‍ഡൈക്ക് സ്വന്തമാക്കിയത്. മെസിക്ക് 207 പോയന്റ് ലഭിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74 പോയന്റില്‍ ഒതുങ്ങി.

Virgil Van Dijk, Lucy Bronze Take UEFA Player Of The Year

ലയണല്‍ മെസിയാണ് മികച്ച സ്ട്രൈക്കര്‍. 285 പോയന്റുകള്‍ നേടിയാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്. രണ്ടാമതെത്തിയ ലിവര്‍പൂള്‍ താരം സാദിയോ മാനെയ്ക്ക് 109 പോയന്റാണ് ലഭിച്ചത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ടോപ് സ്‌കോററായിരുന്നു മെസി. ലിവര്‍പൂള്‍ താരം അലിസന്‍ ബെക്കറാണ് മികച്ച ഗോള്‍കീപ്പര്‍. കഴിഞ്ഞ സീസണില്‍ അയാക്‌സിന്റെ താരമായിരുന്ന ഡച്ച് താരം ഫ്രാങ്കി ഡിജോങ്ങാണ് മികച്ച മധ്യനിര താരം.

Virgil Van Dijk, Lucy Bronze Take UEFA Player Of The Year

Content Highlights: Virgil Van Dijk, Lucy Bronze Take UEFA Player Of The Year