ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-1ന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അഞ്ചാം ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം.
നേരത്തെ പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ മികച്ച ടീം എന്നായിരുന്നു ശാസ്ത്രിയുടെ വിശേഷണം. ഇതിനോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോലി. നമ്മളാണ് മികച്ചതെന്ന് നമ്മള്‍ വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല എന്ന് നിങ്ങള്‍ കരുതുണ്ടെങ്കില്‍ അത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്. കോലി വ്യക്തമാക്കി.
എപ്പോഴും ഇന്ത്യന്‍ ടീമിന്റെ തോല്‍വി മാത്രം കണക്കിലെടുത്താണ് ആളുകള്‍ സംസാരിക്കുന്നത്. സമ്മര്‍ദം താങ്ങാനാകാത്ത ചില സമയങ്ങളുണ്ടായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെയായിരുന്നു ഈ സമ്മര്‍ദ്ദം. ഇംഗ്ലണ്ട് ആ അവസരം നന്നായി മുതലെടുത്തു. പക്ഷേ ഇന്ത്യന്‍ ടീമില്‍ വലിയ തോതില്‍ തിരുത്തേണ്ട എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കോലി ചൂണ്ടിക്കാട്ടുന്നു.
ആരും ഞങ്ങളുടെ മനോഭാവത്തെ സംശയിക്കില്ല എന്ന് എനിക്കറിയാം. കാരണം ഓരോ മത്സരവും വിജയിക്കണമെന്ന് അടങ്ങാത്ത ആഗ്രഹം ഞങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. നമ്മുടെ കളിയില്‍ പുരോഗതിയുണ്ടെങ്കിലും തോല്‍വിയും വിജയവും ഒരുപോലെ മുന്നില്‍ കാണുമ്പോള്‍ ചില നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ടിവരും.. പക്ഷേ എതിരാളികള്‍ മത്സരത്തിലേക്ക് തിരിച്ചുവരാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. കോലി കൂട്ടിച്ചേര്‍ത്തു.
പരമ്പര എത്രത്തോളം മത്സരമുള്ളതായിരുന്നുവെന്നത് 4-1ന്റെ പരാജയം കണക്കിലെടുത്ത് നിര്‍വചിക്കാനാകില്ലെന്നും കോലി പറയുന്നു. സ്‌കോര്‍ കാര്‍ഡില്‍ കണ്ടില്ലെങ്കിലും ഈ പരമ്പര രണ്ട് ടീമിനേയും സംബന്ധിച്ച് മത്സരം നിറഞ്ഞതായിരുന്നു. കോലി കൂട്ടിച്ചേര്‍ത്തു.
Arrogant @imVkohli 🤨
— Shrik :-) (@shrik_tweets) September 11, 2018
Time to be calm and composed 😏#ENGvsIND #INDvENG
Copyright holder - ESPN CRICINFO pic.twitter.com/kYOhjUIjKD
Content Highlights: Virat Kohli on India vs England Test Series