മഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയറിനെ തേടി ചരിത്ര നേട്ടം. 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത്.

ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെ മറികടന്നാണ് വിനീഷ്യസ് പുതിയ നേട്ടം സ്വന്തമാക്കിയത്.  ഞായറാഴ്ച ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 233 ദിവസവുമായിരുന്നു പ്രായം. എല്‍ ക്ലാസിക്കോയില്‍ മെസ്സി ആദ്യമായി ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 259 ദിവസവുമായിരുന്നു പ്രായം.

Content Highlights: Vinicius Junior breaks Lionel Messi