വിൻസി ബരെറ്റോ. Photo Courtesy: youtube
കോഴിക്കോട്: ഗോകുലം കേരള എഫ്.സി.യെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകൻ വിസെൻസോ ആൽബർട്ടോ അന്നീസെ അടുത്തസീസണിലും ക്ലബ്ബിൽ തുടരും. ഇറ്റാലിയൻ പരിശീലകനുമായുള്ള കരാർ ക്ലബ്ബ് ഒരു വർഷത്തേക്കുകൂടി നീട്ടി.
അതേസമയം വിദേശതാരങ്ങൾ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ മാർച്ചോടെ നാല് വിദേശതാരങ്ങളുമായുള്ള ക്ലബ്ബിന്റെ കരാർ അവസാനിച്ചിരുന്നു. താരങ്ങൾ കൂടുതൽ പ്രതിഫലം ആവശ്യപ്പെടുകയാണെങ്കിൽ കരാർ പുതുക്കാനിടയില്ല. ഘാനയിൽനിന്നുള്ള മുഹമ്മദ് അവാൾ, ഫിലിപ്പ് അഡ്ജെ, ഡെന്നീസ് ആന്റ്വി, അഫ്ഗാൻ താരം ഷെരീഫ് മുഹമ്മദ് എന്നിവരാണ് കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ച വിദേശതാരങ്ങൾ.
ടീമിലെ മുന്നേറ്റനിരതാരം വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറുമെന്നുറപ്പായി. വിൻസിയുമായി ഗോകുലത്തിന് ഒരുവർഷത്തെ കരാർകൂടിയുണ്ടെങ്കിലും റിലീസ് ക്ലോസ് നൽകിയാണ് 21-കാരനായ ഗോവൻ വിങ്ങറെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്നത്.
വിങ്ബാക്കുകളായ നവോച്ച സിങ്ങും സെബാസ്റ്റിയൻ താങ്മൗൻസാങ്ങും ക്ലബ്ബ് വിടും. ഇരുവരുമായുള്ള കരാർ മേയ് മാസത്തോടെ അവസാനിക്കും. നവോച്ച ഒഡിഷ എഫ്.സിയിലേക്കാണ് പോകുന്നത്. മധ്യനിരതാരം മായകണ്ണന്റെ കരാറും അവസാനിക്കുകയാണ്. താരത്തെ നിലനിർത്താൻ സാധ്യതയുണ്ട്. കേരള പ്രമീയർ ലീഗിൽ കളിക്കുന്ന റിസർവ് ടീമിൽനിന്ന് കുറച്ചുതാരങ്ങൾക്ക് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.
Content Highlights: Vincenzo Alberto Annese Will Continue with Gokulam Kerala FC Vincy Barretto Kerala Blasters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..