കോഴിക്കോട്: അടുത്ത സീസണിലും ഗോകുലത്തെ കളി പഠിപ്പിക്കാന്‍ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയുണ്ടാകും. ഇറ്റലി സ്വദേശിയായ വിന്‍സെന്‍സോയുമായി ഗോകുലം കരാര്‍ പുതുക്കി.

കഴിഞ്ഞ വര്‍ഷം ഗോകുലത്തിനൊപ്പം ചേര്‍ന്ന വിന്‍സെന്‍സോ കേരള ക്ലബ്ബിനെ ഐ ലീഗ് കിരീട നേട്ടത്തിലെത്തിച്ചു. 15 കളികളില്‍ ഒമ്പതും വിജയിച്ച ഗോകുലം, ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീമാണ്. ഐ ലീഗ് വിജയത്തോടെ കേരളത്തില്‍ നിന്നും ആദ്യമായി എഎഫ്സി കപ്പ് യോഗ്യത നേടുന്ന ടീമായി മാറി ഗോകുലം.

'ഗോകുലം കുടുംബത്തില്‍ തുടരുവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഇത്തവണ ഐ ലീഗ് കിരീടം നിലനിര്‍ത്തുന്നതിനാകും പരിശ്രമം. എഎഫ്സി കപ്പില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യും', വിന്‍സെന്‍സോ വ്യക്തമാക്കി.

Content Highlights: Vincenzo Alberto Annese agrees new contract with GKFC