Photo: AP
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ പുറത്താക്കി സ്പാനിഷ് ക്ലബ്ബ് വിയ്യാറയല്‍ സെമിയില്‍. ബയേണിന്റെ സ്വന്തം മൈതാനമായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ സമനില പിടിച്ചതോടെയാണ് വിയ്യാറയല്‍ സെമിയിലേക്ക് മുന്നേറിയത്.
ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്ത് ബയേണിനെ 1-0ന് പരാജയപ്പെടുത്തിയ വിയ്യാറയല്‍ രണ്ടാം പാദത്തില്‍ ടീമിന്റെ കരുത്തുറ്റ പ്രതിരോധ മികവില്‍ 1-1 ന് സമനില പിടിക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയം. ഇത് രണ്ടാം തവണ മാത്രമാണ് വിയ്യാറയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടക്കുന്നത്. ഇതിനു മുമ്പ് 2005-06 സീസണിലായിരുന്നു ടീമിന്റെ സെമി പ്രവേശനം.
ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ആനുകൂല്യമുണ്ടായിരുന്നതിനാല്‍ ടീമിനെ പ്രതിരോധത്തിന്റെ സകല പാഠങ്ങളും പഠിപ്പിച്ചാണ് കോച്ച് ഉനായ് എമിറി വിയ്യാറയലിനെ കളത്തിലിറക്കിയത്. ആദ്യ പാദത്തില്‍ അത് ഫലപ്രദമായി നടപ്പാക്കാനും ടീമിനായി.
എന്നാല്‍ 52-ാം മിനിറ്റില്‍ അവരുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേണിന് സമനില നേടിക്കൊടുത്തു. തോമസ് മുള്ളറുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. പിന്നാലെ ബയേണ്‍ ഒന്നിനു പുറകെ ഒന്നായി സ്പാനിഷ് ക്ലബ്ബിന്റെ ഗോള്‍മുഖം ആക്രമിക്കാന്‍ തുടങ്ങി.
എന്നാല്‍ 88-ാം മിനിറ്റില്‍ സാമുവല്‍ ചുക്വുസെ കളിയുടെ തിരക്കഥ മാറ്റിയെഴുതി. ജെറാര്‍ഡ് മൊറീനോ നല്കിയ നല്കിയ പാസ് ചുക്വുസെ ബയേണ്‍ വലയിലെത്തിച്ചതോടെ വിയ്യാറയല്‍ സെമി സ്വപ്നം കണ്ടു. പിന്നീടുള്ള സമയം ബയേണിന്റെ കടുത്ത ആക്രമണങ്ങള്‍ പ്രതിരോധിച്ച വിയ്യാറയല്‍ സെമി ബര്‍ത്തും ഉറപ്പാക്കി.
Content Highlights: Villarreal stun Bayern Munich to reach uefa Champions League semi-finals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..