-
മാഡ്രിഡ്:ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ പരാജയഭാരം ഏറ്റെടുത്ത് പ്രതിരോധതാരം റാഫേൽ വരാനെ. പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 2-1ന് പരാജയപ്പെട്ട റയൽ ഇരുപാദങ്ങളിലുമായി 4-2നാണ് തോൽവി നേരിട്ടത്. മത്സരത്തിൽ സിറ്റിയുടെ രണ്ടു ഗോളുകളും പിറന്നത് വരാനെയുടെ പിഴവിലൂടെയായിരുന്നു.
'ഇത് എന്റെ പരാജയനമാണ്. ഈ മത്സരത്തിൽ എനിക്കു പറ്റിയ പിഴവുകളാണ് റയലിന്റെ തോൽവിയിലേക്ക് നയിച്ചത്. അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. 1-1ൽ സ്കോർ നിൽക്കുമ്പോൾ റയലിന് വിജയസാധ്യതകളുണ്ടായിരുന്നു. എന്നാൽ ഒന്നും കണക്കുകൂട്ടിയതുപോലെ നടന്നില്ല.' ഫ്രഞ്ച് താരമായ വരാനെ വ്യക്തമാക്കുന്നു.
കളിയുടെ ഒമ്പതാം മിനിറ്റിൽ വരാനെ വരുത്തിയ പിഴവ് മുതലെടുത്ത് സിറ്റി സ്റ്റെർലിങ്ങിലൂടെ ലീഡെടുത്തു. 68-ാം മിനിറ്റിൽ വരാനെയുടെ ബാക്ക് ഹെഡർ പിടിച്ചെടുത്ത് ജീസസ് സിറ്റിയുടെ വിജയഗോളും നേടി.
റയലിന്റെ സൂപ്പർ പ്രതിരോധ താരമായ സെർജിയോ റാമോസ് കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് സസ്പെൻഷനിലായിരുന്നു. ഇതോടെയാണ് പ്രതിരോധം നയിക്കാനുള്ള ചുമതല വരാനെയുടെ കൈകളിലായത്. ലാ ലിഗയിൽ അവസാന 11 മത്സരങ്ങളിൽ പത്തിലും വിജയിച്ച് കിരീടം നേടിയ സിദാനും സംഘത്തിനും പക്ഷേ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്താതെ മടങ്ങാനായിരുന്നു വിധി.
Content Highlights: Varane takes responsibility for Madrid Champions League exit, after Man City horror show
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..