Photo: AFP
മ്യൂണിക്ക്: മുന്‍ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഉവെ സീലര്‍ (85) അന്തരിച്ചു. പശ്ചിമ ജര്‍മനിയെ 1966-ലെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായിരുന്നു. ജര്‍മനിയുടെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സീലര്‍ തന്റെ ഓവര്‍ഹെഡ് കിക്കുകള്‍ കൊണ്ടും അസാധ്യ ആംഗിളുകളില്‍ നിന്ന് ഗോള്‍ നേടാനുള്ള കഴിവ് കൊണ്ടും പ്രസിദ്ധനായിരുന്നു.
സ്വന്തം നാട്ടിയ ക്ലബ്ബായ ഹാംബര്‍ഗര്‍ എസ്.വിയിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയരുന്നത്. 1952 മുതല്‍ 1973 വരെ ഹാംബര്‍ഗറിനായി കളിച്ച അദ്ദേഹം ഒബെര്ലിഗ, ബുണ്ടസ്ലിഗ ലീഗുകളില്‍ 519 മത്സരങ്ങളില്‍ നിന്ന് 445 ഗോളുകള്‍ നേടി. ബുണ്ടസ്ലിഗയില് 137 ഗോളുകളുമായി ഇന്നും ഹാംബര്‍ഗിന്റെ റെക്കോര്‍ഡ് സ്കോററായി അദ്ദേഹം തുടരുന്നു. ക്ലബ്ബിനായി ആകെ 587 മത്സരങ്ങളില്‍ നിന്നായി 507 ഗോളുകള്‍ നേടി.

പശ്ചിമ ജര്‍മനിക്കായി 72 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍ നേടിയ അദ്ദേഹം 16 വര്‍ഷക്കാലം രാജ്യത്തിനായി കളിച്ചു. 1960, 1964, 1970 വര്‍ഷങ്ങളില്‍ മികച്ച ജര്‍മന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Uwe Seeler who led West Germany to the 1966 World Cup final as captain died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..