Photo: Getty Images
ന്യൂയോര്‍ക്ക്: 2024 കോപ്പ അമേരിക്ക ഫുട്‌ബോളിന് അമേരിക്ക വേദിയാകും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.
ലാറ്റിനമേരിക്കയില്‍ നിന്ന് പത്തുടീമുകളും കോണ്‍കാഫില്‍ നിന്ന് ആറ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ടീമുകള്‍ ടൂര്‍ണമെന്റില്‍ ഭാഗമാകുന്നത്. ലോകഫുട്‌ബോള്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവിലെ കോപ്പ അമേരിക്ക ജേതാക്കള്‍.
2016-ല്‍ കോപ്പ അമേരിക്ക ഫുട്‌ബോളിന് അമേരിക്ക വേദിയായിരുന്നു. അന്ന് അര്‍ജന്റീനയെ കീഴടക്കി ചിലിയാണ് കിരീടം നേടിയത്. 2024 കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം. 2021-ല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഫോമിന്റെ കരുത്തിലാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. മെസ്സി അര്‍ജന്റീനയുടെ കുപ്പായത്തില്‍ നേടുന്ന ആദ്യ പ്രധാന കിരീടം കൂടിയായിരുന്നു അത്. പിന്നീട് ഫൈനലിസ്സീമ കിരീടവും ലോകകപ്പ് കിരീടവും നേടാന്‍ മെസ്സിയ്ക്കും കൂട്ടര്‍ക്കും സാധിച്ചു.
Content Highlights: United States to host Copa America 2024 tournament, copa america 2024, copa america, argentina
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..