കൈലിയന്‍ എംബാപ്പെ പി.എസ്.ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്


അഞ്ചുമാസം മുന്‍പാണ് എംബാപ്പെ പി.എസ്.ജിയുമായി പുതിയ കരാറില്‍ ഒപ്പിട്ടത്.

Photo: AFP

പാരീസ്: സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെ പി.എസ്.ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമില്‍ തുടരാന്‍ എംബാപ്പെയ്ക്ക് താത്പര്യമില്ലെന്ന് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

എംബാപ്പെ പി.എസ്.ജിയില്‍ സന്തോഷവാനല്ലെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ താരം ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ പുതിയ ക്ലബ്ബിലേക്ക് താരം ചേക്കേറിയേക്കും. എന്നാല്‍ എംബാപ്പെയെ ഒരു കാരണവശാലും വില്‍ക്കില്ലെന്ന് പി.എസ്.ജി നേരത്തേ അറിയിച്ചിട്ടുണ്ട്.

അഞ്ചുമാസം മുന്‍പാണ് എംബാപ്പെ പി.എസ്.ജിയുമായി പുതിയ കരാറില്‍ ഒപ്പിട്ടത്. 2025 വരെയാണ് താരത്തിന് പി.എസ്.ജിയുമായുള്ള കരാര്‍. എംബാപ്പെ ടീം വിടാനൊരുങ്ങിയപ്പോഴാണ് പി.എസ്.ജി കരാര്‍ നീട്ടിയത്. റയല്‍ മഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്. ലിവര്‍പൂളും താരത്തിനായി വലവിരിച്ചിട്ടുണ്ട്.

ഫ്രാന്‍സ് ടീമിനുവേണ്ടി കളിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം പി.എസ്.ജിയില്‍ ലഭിക്കുന്നില്ലെന്നാണ് എംബാപ്പെയുടെ പരാതി. താരസമ്പന്നമായ പി.എസ്.ജിയില്‍ എംബാപ്പെയ്‌ക്കൊപ്പം ലോകോത്തര താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറുമാണ് മുന്നേറ്റ നിരയില്‍ കളിക്കുന്നത്. എംബാപ്പെയുടെ കൂടുമാറ്റം ജനുവരിയിലുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: kylian mbappe, mbappe psg, psg, mbappe leave psg, sports, french league, sports news, football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented