അണ്ടര്‍ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം, ആതിഥേയരായ ഇന്ത്യ യു.എസ്സിനെ നേരിടും


Photo: twitter.com/IndianFootball

ഭുവനേശ്വര്‍: ലോകകപ്പ് ആവേശത്തിന് കിക്കോഫ്. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്ബോളിന് ചൊവ്വാഴ്ച പന്തുരുളും. ഉദ്ഘാടനമത്സരത്തില്‍ ഗ്രൂപ്പ് എ-യില്‍ കരുത്തരായ ബ്രസീല്‍ ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയെ നേരിടും. വൈകീട്ട് 4.30-നാണ് മത്സരം. ആതിഥേയരായ ഇന്ത്യ രാത്രി എട്ടിന് വമ്പന്മാരായ യു.എസുമായി കളിക്കും.

പ്രതീക്ഷയോടെ ഇന്ത്യ



കരുത്തരായ യു.എസും ബ്രസീലും കളിക്കുന്ന ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത ഇന്ത്യക്ക് ശ്രമകരമാകും. എന്നാല്‍, മികച്ച പ്രകടനമാണ് തോമസ് ഡെന്നര്‍ബിയുടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്. യോഗ്യതാറൗണ്ടില്‍ തോല്‍ക്കാത്ത ടീമുകളാണ് ബ്രസീലും യു.എസും. തെക്കേ അമേരിക്കന്‍ ചാമ്പ്യന്മാരാണ് ബ്രസീല്‍. യു.എസ്. കോണ്‍കകാഫില്‍നിന്ന് ജേതാക്കളായിട്ടാണ് വരുന്നത്.

ബ്രസീല്‍ യോഗ്യതാറൗണ്ടില്‍ 33 ഗോള്‍ അടിച്ചപ്പോള്‍ ഒറ്റഗോളും വഴങ്ങിയിട്ടില്ല. യു.എസ്. 58 ഗോളുകളാണ് നേടിയത്. കോണ്‍കകാഫ് യോഗ്യതാറൗണ്ടിന്റെ ഫൈനലില്‍ മെക്സിക്കോ മാത്രമാണ് ടീമിനെതിരേ ഗോള്‍ നേടിയത്. മൂന്നാമത്തെ ടീമായ മൊറോക്കോ യോഗ്യതാറൗണ്ടില്‍ 23 ഗോള്‍ നേടിയിട്ടുണ്ട്.

ഇന്ത്യ-യു.എസ്.

വനിതാ ഫുട്ബോളില്‍ കരുത്തരാണ് യു.എസ്. അവരുടെ കൗമാരപ്പടയും മികച്ചതാണ്. യോഗ്യതാ റൗണ്ടില്‍ എട്ട് ഗോള്‍ വീതം നേടിയ മെലിന റിബിംബാസ്, അമേലിയ വില്ലാറീല്‍, ആറ് ഗോള്‍ വീതം നേടിയ ക്ലയര്‍ ഹൂട്ടണ്‍, ഷാര്‍ലോറ്റ് കോഹ്ലര്‍, അഞ്ച് ഗോള്‍ വീതം നേടിയ ഒന്യാക ഗമേറോ, നിക്കോലെറ്റ് കിയോര്‍പെസ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

മികച്ച ടീമുകള്‍ക്കെതിരേ സന്നാഹമത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യന്‍ ടീം ഒരുങ്ങിയത്. ദേശീയ ടീം പരിശീലകന്‍ കൂടിയായ തോമസ് ഡെന്നര്‍ബി മികച്ച രീതിയില്‍ ടീമിനെ ഒരുക്കിയിട്ടുണ്ട്. പ്രതിരോധത്തിലാണ് ടീമിന് ആശങ്കകളുള്ളത്.

പ്രതിരോധത്തില്‍ ഷില്‍കി ദേവിയും മുന്നേറ്റത്തില്‍ ലിന്‍ഡ കോമുമാണ് ആതിഥേയരുടെ പ്രതീക്ഷ. അണ്ടര്‍ 18 സാഫ് കപ്പില്‍ അഞ്ച് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് ലിന്‍ഡ.

ടീം ഇന്ത്യ

മൊനാലിഷ ദേവി മൊയ്രാങ്തം, മെലഡി ചാനു കീഷാം, അഞ്ജലി മുണ്ട (ഗോള്‍കീപ്പര്‍), അസ്തം ഒറോണ്‍, കാജല്‍, നകെത, പൂര്‍ണിമകുമാരി, വര്‍ഷിക, ഷില്‍കിദേവി ഹെമാം (പ്രതിരോധം), ബബിനദേവി ലിഷാം, നിതു ലിന്‍ഡ, ഷൈല്‍ജ, ശുഭംഗിസിങ് (മധ്യനിര), അനിതകുമാരി, ലിന്‍ഡകോം സെര്‍തോ, നേഹ, റെജിയദേവി ലൈഷ്റം, ഷെലിയദേവി ലോക്തോങ്ബം, കജോള്‍ ഹുബര്‍ട്ട്് ഡിസൂസ, ലാവണ്യ ഉപാധ്യായ്, സുധ അങ്കിത ടിര്‍കി (മുന്നേറ്റനിര). തോമസ് ഡെന്നര്‍ബിയാണ് മുഖ്യപരിശീലകന്‍.

Content Highlights: under 17 womens world cup 2022, india vs usa football, uunder 17 world cup, india world cup football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented