അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്‍ കൊളംബിയയെ നേരിടും


Photo: twitter.com/FIFAWWC

മഡ്ഗാവ്: ഇന്ത്യ ആതിഥേയത്വംവഹിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ സ്പെയിന്‍-കൊളംബിയ ഫൈനല്‍.

ആദ്യ സെമിഫൈനലില്‍ കൊളംബിയ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി (6-5). മത്സരത്തില്‍ നൈജീരിയ ആധിപത്യം പുലര്‍ത്തിയിട്ടും കൊളംബിയയുടെ വല ചലിപ്പിക്കാനായില്ല. ലഭിച്ച അവസരങ്ങളിലെല്ലാം നൈജീരിയന്‍ ഗോള്‍മുഖത്ത് ആക്രമണം നടത്തിയ കൊളംബിയക്കും നിശ്ചിത സമയത്ത് ഗോളടിക്കാനാകാതെ വന്നതോടെ മത്സരം ഗോള്‍രഹിത സമനിലയില്‍ ട്രൈബേക്കറിലെത്തുകയായിരുന്നു.



രണ്ടാം സെമിയിലെ യൂറോപ്യന്‍ കരുത്തരുടെ പോരാട്ടത്തില്‍ സ്പെയിന്‍ ജര്‍മനിയെ തകര്‍ത്തു (1-0). 90-ാം മിനിറ്റിലാണ് സ്പാനീഷ് താരം ലൂസി കോറാള്‍സ് ആല്‍വരസ് വിജയ ഗോള്‍ നേടിയത്. മത്സരത്തിലുടെനീളം സ്പെയിന്‍ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖത്തെ വിറപ്പിച്ചു. ജര്‍മനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളടിക്കാനായില്ല. സ്പെയിനിന്റെ മൂന്നാം ഫൈനലാണിത്. നിലവിലെ ജേതാക്കളാണ് സ്‌പെയിന്‍. ഞായറാഴ്ച രാത്രി എട്ടിനാണ് ഫൈനല്‍. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്സ് ഫൈനല്‍ വൈകീട്ട് നാലിന് നടക്കും. മത്സരത്തില്‍ നൈജീരിയ ജര്‍മനിയെ നേരിടും.

Content Highlights: under 17 womens world cup 2022, spain vs colombia, under 17 world cup india, under 17 womens final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented