ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഇന്ത്യ, അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുന്നു


ഇന്ത്യ ആതിഥ്യമരുളുന്ന അണ്ടര്‍-17 വനിതാ ലോകകപ്പിന് ഒക്ടോബര്‍ 11 ന് കിക്കോഫ്

Photo: twitter.com/IndianFootball

ഭുവനേശ്വര്‍: നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു ലോകകപ്പ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്കായി ഇന്ത്യ ഒരുങ്ങി. അണ്ടര്‍-17 വനിതാ ലോകകപ്പ് ആവേശത്തിന് ഒക്ടോബര്‍ 11-ന് കിക്കോഫാകും. 16 ടീമുകള്‍ മൂന്നുവേദികളിലായി കിരീടത്തിനായി മത്സരിക്കും. ഒക്ടോബര്‍ 30-നാണ് ഫൈനല്‍. ആതിഥേയരാജ്യമെന്നനിലയില്‍ ഇന്ത്യക്കും കളിക്കാന്‍ അവസരമുണ്ട്. ചൊവ്വാഴ്ച 4.30-ന് ബ്രസീലും മൊറോക്കോയും ഉദ്ഘാടനമത്സരത്തില്‍ കളിക്കും. രാത്രി എട്ടിന് ഇന്ത്യ യു.എസിനെ നേരിടും. 2017-ല്‍ അണ്ടര്‍-17 പുരുഷ ലോകകപ്പിന് രാജ്യം ആതിഥ്യം വഹിച്ചിരുന്നു.

മൂന്നുവേദി 32 മത്സരം16 ടീമുകള്‍ നാലുഗ്രൂപ്പുകളിലായിട്ടാണ് മത്സരിക്കുന്നത്. പോയന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ടുടീമുകള്‍വീതം ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യ കളിക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങള്‍. ഗ്രൂപ്പ് ബി, ഡി മത്സരങ്ങള്‍ മഡ്ഗാവിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലും സി ഗ്രൂപ്പ് മത്സരം മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ്. രണ്ട് സെമിഫൈനല്‍ മത്സരങ്ങളും മഡ്ഗാവിലാണ്. ഫൈനല്‍ മുംബൈയിലും നടക്കും.

പ്രതിസന്ധികളെ മറികടന്ന്

അണ്ടര്‍-17 പുരുഷ ലോകകപ്പ് 2017-ല്‍ ഇന്ത്യ വിജയകരമായി നടത്തിയിരുന്നു. ഇതോടെയാണ് ഫിഫ അണ്ടര്‍-17 ലോകകപ്പ് 2020-ല്‍ നടത്താന്‍ അനുവദിച്ചത്. എന്നാല്‍, കോവിഡ് വ്യാപനം ആദ്യം പ്രതിസന്ധി സൃഷ്ടിച്ചു. രണ്ടുതവണ ടൂര്‍ണമെന്റ് നീട്ടി. 2022 ഒക്ടോബറില്‍ നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് അപ്രതീക്ഷിതമായി ഫിഫയുടെ സസ്‌പെന്‍ഷന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ലഭിക്കുന്നത്. ഇതോടെ വീണ്ടും പ്രതിസന്ധിയായി. എന്നാല്‍, ഫെഡറേഷനില്‍ പുതിയ ഭരണസമിതി വരുകയും ഫിഫ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ആശങ്ക നീങ്ങിയത്.

ചരിത്രം

2008-ലാണ് ഈ വിഭാഗത്തില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നത്. രണ്ടുതവണ കിരീടം നേടിയ വടക്കന്‍ കൊറിയയാണ് കൂടുതല്‍ ചാമ്പ്യന്മാരായത്. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്മാര്‍. ആറുലോകകപ്പുകളാണ് ഇതിനകം നടന്നത്. 35 രാജ്യങ്ങളാണ് ഇതുവരെ കളിച്ചത്.

ഇന്ത്യക്ക് കടുപ്പം

എ ഗ്രൂപ്പില്‍ കരുത്തരായ ബ്രസീല്‍, യു.എസ്. മൊറോക്കോ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ആദ്യമായിട്ടാണ് ഇന്ത്യ കളിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ സ്‌പെയിനും റണ്ണറപ്പായ മെക്‌സിക്കോയും ഗ്രൂപ്പ് സിയില്‍ കളിക്കുന്നുവെന്ന കൗതുകവുമുണ്ട്.

ഇന്ത്യയുടെ ഒരുക്കം

ആദ്യമായി കളിക്കാന്‍ ലഭിച്ച അവസരമായതിനാല്‍ മികച്ചപ്രകടനമാണ് ഇന്ത്യന്‍സംഘം ലക്ഷ്യമിടുന്നത്. സ്വീഡിഷ് പരിശീലകന്‍ തോമസ് ഡെന്നര്‍ബിയാണ് ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നത്. ദേശീയപരിശീലകന്‍കൂടിയാണ് ഡെന്നര്‍ബി.

നേരത്തേ നിശ്ചയിച്ചതിലും നീണ്ടുപോയത് ഇന്ത്യന്‍സംഘത്തിന്റെ ഒരുക്കത്തെയും ബാധിച്ചിട്ടുണ്ട്. മികച്ചതാരങ്ങളായ പ്രിയങ്ക സിങ്, മരിയാമ്മാള്‍ ബാലമുരുഗന്‍, സുമതികുമാരി എന്നിവര്‍ പ്രായപരിധിക്ക് പുറത്തായി.

4-2-3-1 ശൈലിയിലാകും ഡെന്നര്‍ബി ടീമിനെ ഇറക്കുന്നത്. സൂപ്പര്‍ താരം ലിന്‍ഡോ കോം ആകും എക സ്ട്രൈക്കര്‍. അനിതകുമാരിയും നീതു ലിന്‍ഡയും വിങ്ങര്‍മാരാകും. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ മാര്‍ട്ടിന തോക്ചോമിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്.

ലോകകപ്പിന് മുന്നോടിയായി ഒട്ടേറെ സൗഹൃദമത്സരങ്ങളില്‍ ഇന്ത്യന്‍ടീം കളിച്ചിട്ടുണ്ട്. അവസാനം കളിച്ച 13 മത്സരങ്ങളില്‍ മൂന്നുജയവും രണ്ട് സമനിലയും ടീമിനുണ്ട്. സ്വീഡന്‍, തായ്ലാന്‍ഡ്, റൊമാനിയ, ഇറ്റലി, ചിലി, മെക്‌സിക്കോ, ഹോളണ്ട്, ഐസ്ലന്‍ഡ് ടീമുകള്‍ക്കെതിരേ കളിച്ചു. ബാഴ്സലോണയിലെ ക്ലബ്ബിനെതിരേ 17-1 ന് ജയിച്ചാണ് ഇന്ത്യ ലോകകപ്പിനെത്തുന്നത്.


ചാമ്പ്യന്മാര്‍
വടക്കന്‍ കൊറിയ (2008, 2016)

ദക്ഷിണകൊറിയ (2010), ഫ്രാന്‍സ് (2012)

ജപ്പാന്‍ (2014), സ്‌പെയിന്‍ (2018)

ടീമുകള്‍
ഗ്രൂപ്പ് എ - ഇന്ത്യ, ബ്രസീല്‍, യു.എസ്. മൊറോക്കോ

ഗ്രൂപ്പ് ബി - ജര്‍മനി, നൈജീരിയ, ചിലി. ന്യൂസീലന്‍ഡ്

ഗ്രൂപ്പ് സി - സ്‌പെയിന്‍, കൊളംബിയ, മെക്‌സിക്കോ, ചൈന

ഗ്രൂപ്പ് ഡി - ജപ്പാന്‍, ടുണീഷ്യ, കാനഡ, ഫ്രാന്‍സ്

Content Highlights: under 17 football world cup, under 17 world cup 2022, world cup, under 17 world cup, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented