കീവ്: യുവേഫ നേഷന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങിയ യുക്രെയ്ന്‍ ഫുട്‌ബോള്‍ ടീമിന് തിരിച്ചടി. ടീമിലെ ആറുതാരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മത്സരം ഉപേക്ഷിച്ചു.  ഇന്ന് രാത്രി 1.15 നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളെല്ലാവരും ക്വാറന്റീനില്‍ പ്രവേശിച്ചു. തിങ്കളാഴ്ച മറ്റ് മൂന്നുതാരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

കളി ഉപേക്ഷിച്ചതോടെ യുക്രെയ്‌നിന്റെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു. 

ലീഗ് എ യില്‍ ഗ്രൂപ്പ് നാലിലാണ് യുക്രെയ്‌നും സ്വിറ്റ്‌സര്‍ലന്‍ഡും കളിക്കുന്നത്. ഗ്രൂപ്പില്‍ സ്‌പെയ്ന്‍, ജര്‍മനി എന്നീ ടീമുകളും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ എല്ലാ ടീമുകളും അഞ്ച് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ 9 പോയന്റുകളുമായി ജര്‍മനിയാണ് ഒന്നാമത്. എട്ടുപോയന്റുള്ള സ്‌പെയ്ന്‍ രണ്ടാമതും ആറുപോയന്റുള്ള യുക്രെയ്ന്‍ മൂന്നാമതുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിന് മൂന്ന് പോയന്റുകള്‍ മാത്രമാണ് ഉള്ളത്. 

Content Highlights: Ukraine's Nations League match in Switzerland cancelled due to covid 19