ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ബോലിയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി


അബ്രമോവിച്ചില്‍ നിന്ന് 4.25 ബില്യണ്‍ യൂറോ മുടക്കിയാണ് ബോലി ചെല്‍സിയുടെ ഉടമസ്ഥാവകാശം വാങ്ങിയത്

Photo: AFP

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബായ ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ടോഡ് ബോലിയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചില്‍ നിന്നാണ് ബോലി ചെല്‍സി ക്ലബ് വാങ്ങിയത്.

ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡിജിറ്റല്‍, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സ്‌പോര്‍ട് സെക്രട്ടറി നദൈന്‍ ഡോറിസാണ് ഇക്കാര്യമറിയിച്ചത്. ' ബോലി ചെല്‍സി ഏറ്റെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി ചെയ്തിട്ടുണ്ട്'- ഡോറിസ് വ്യക്തമാക്കി.

ബോലി തലവനായുള്ള കണ്‍സോര്‍ഷ്യം ഇനിമുതല്‍ ചെല്‍സി ഭരിക്കും. നിലവില്‍ ലോസ് ആഞ്ജലീസ് ഡോഡ്‌ജേഴ്‌സ് എന്ന ബേസ്‌ബോള്‍ ക്ലബ്ബും ഈ കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാണ് കളിക്കുന്നത്.

Also Read

എ.എഫ്.സി. കപ്പ്: ഗോകുലം പുറത്ത്, മോഹൻ ബഗാൻ ...

ഈസ്റ്റ്ബംഗാളിന്റെ ഉടമകളാകാൻ മാഞ്ചെസ്റ്റർ ...

കിരീടം സിറ്റി കൊണ്ടുപോയെങ്കിലും ഗാർഡിയോളയേക്കാൾ ...

അബ്രമോവിച്ചില്‍ നിന്ന് 4.25 ബില്യണ്‍ യൂറോ മുടക്കിയാണ് ബോലി ചെല്‍സിയുടെ ഉടമസ്ഥാവകാശം വാങ്ങിയത്. മേയ് ഏഴിനാണ് തുക കൈമാറിയത്. ബോലി ടീം ഏറ്റെടുത്തതോടെ ചെല്‍സി പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്ന കാര്യം ഉറപ്പായി. ഇവാന്‍ പെരിസിച്ച്, യൂലസ് കൗണ്‍ഡെ, അലെസിയോ റൊമാനോലി, ഔസ്മാനെ ഡെംബലെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനാണ് ചെല്‍സി ശ്രമിക്കുന്നത്.

ആന്റോണിയോ റൂഡിഗര്‍, ഹക്കിം സിയെച്ച്, ലോഫ്റ്റസ് ചീക്ക്, മാര്‍ക്കോസ് അലോണ്‍സോ എന്നീ താരങ്ങള്‍ ഈ സീസണോടെ ടീം വിടുമെന്ന് ഉറപ്പായിട്ടുണ്ട്. അതില്‍ റൂഡിഗര്‍ റയല്‍ മഡ്രിഡിലേക്ക് ചേക്കേറി.

Content Highlights: chelsea, english premier club, Todd Boehly, football news, chelsea new owner, sports news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented