ചെല്‍സിയുടെ വില്‍പ്പന ഉടന്‍ നടക്കില്ല; അബ്രമോവിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ചു


അബ്രമോവിച്ചിന് വിലക്കുണ്ടെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചെല്‍സിയെ വിലക്കിയിട്ടില്ല.

Photo: twitter.com/FabrizioRomano

ലണ്ടന്‍: റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റൊമാന്‍ അബ്രമോവിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ച് യുണൈറ്റഡ് കിങ്ഡം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അബ്രമോവിച്ചിന്റെ അക്കൗണ്ട് മരവിപ്പിച്ചത്.

അബ്രമോവിച്ച് ഉള്‍പ്പെടെ യു.കെയില്‍ ബിസിനസ് നടത്തുന്ന ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ്ബായ ചെല്‍സിയെ വില്‍ക്കാന്‍ അബ്രമോവിച്ചിന് കഴിഞ്ഞേക്കില്ല. ഇഗോര്‍ സെച്ചിന്‍, ഒലെഗ് ഡെറിപാസ്‌ക, ആന്‍ഡ്രെ കോസ്റ്റിന്‍, അലെക്‌സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

യു.കെയില്‍ ഇടപാടുകള്‍ നടത്തുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നതിനും അബ്രമോവിച്ചിന് വിലക്കുണ്ട്. ഇതോടെ അബ്രമോവിച്ച് കൂടുതല്‍ പ്രതിരോധത്തിലായി.

യുക്രൈനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം മൂലം ചെല്‍സിയുടെ ഉടമസ്ഥാവകാശം അബ്രമോവിച്ച് ഒഴിയണമെന്ന് ആരാധകര്‍ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി അബ്രമോവിച്ച് ക്ലബ്ബ് വില്‍ക്കാനുള്ള തയ്യാറെടുപ്പും നടത്തി. അതിനിടയിലാണ് വിലക്ക് വന്നത്.

അബ്രമോവിച്ചിന് വിലക്കുണ്ടെങ്കിലും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചെല്‍സിയെ വിലക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചെല്‍സിയ്ക്ക് യു.കെ ഗവണ്‍മെന്റ് പ്രത്യേക ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

Content Highlights: UK freezes assets of seven Russian oligarchs including Roman Abramovich


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented