പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തിനിടെ ടീം സഹപരിശീലകനെ വംശീയമായി അധിക്ഷേപിച്ച മാച്ച് ഒഫീഷ്യല്‍സിനെ സീസണ്‍ കഴിയുംവരെ സസ്‌പെന്‍ഡു ചെയ്തു. 

റുമാനിയക്കാരന്‍ സെബാസ്റ്റ്യന്‍ കോള്‍ട്ടെസ്‌ക്യുവിനെതിരേയാണ് യുവേഫ ഗവേണിങ് ബോഡി അച്ചടക്കനടപടി സ്വീകരിച്ചത്. സഹ റഫറിയായിരുന്ന ഒക്ടോവിയന്‍ സോവ്റെയെ ശാസിക്കുകയും ചെയ്തു.

ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിന് പി.എസ്.ജി.യും തുര്‍ക്കി ക്ലബ്ബായ ഇസ്താംബുള്‍ ബസാക്സെഹിറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. തുര്‍ക്കി ക്ലബ്ബ് സഹപരിശീലകന്‍ പിയറെ വെബോയെയാണ് ഫോര്‍ത്ത് ഓഫീഷ്യലായിരുന്ന കോള്‍ട്ടെസ്‌ക്യു അധിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിഷേധസൂചകമായി ഇരുടീമുകളും കളിനിര്‍ത്തി കളംവിടുകയും ചെയ്തു.

Content Highlights: UEFA suspends match official Sebastian Coltescu after racism allegation