ലണ്ടന്‍: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് രണ്ട് സാമ്പത്തികവര്‍ഷങ്ങളിലായി നഷ്ടമാകുന്നത് 77,594.36 കോടി രൂപ. 

ഇതില്‍ 64,000 കോടിയോളം രൂപ നഷ്ടമാകുന്നത് വമ്പന്‍ ക്ലബ്ബുകള്‍ക്കാണ്. ആധുനിക കാലത്ത് സ്‌പോര്‍ട്സിനും ഫുട്ബോളിനും സമൂഹത്തിനും ഇങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫേറിന്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ ഫുട്ബോളിന്റെ സമസ്തമേഖലകളെയും മഹാമാരി തകിടം മറിച്ചു.

കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ യൂറോപ്പില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ദേശീയ ലീഗുകളും ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗുമെല്ലാം മിക്കവാറും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. മിക്ക ക്ലബ്ബുകളും ബജറ്റുകള്‍ വെട്ടിക്കുറച്ചു. ട്രാന്‍സ്ഫറുകള്‍ നന്നേ കുറഞ്ഞു. ശോഭനമായ ഭാവിക്കായി കാലഘട്ടത്തിന് യോജിച്ച പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് യുവേഫ ഭരണസമിതി നിര്‍ദേശിക്കുന്നു.

Content Highlights: UEFA said the top-flight clubs are expected to suffer losses of 8 billion euros due to COVID-19