എല്‍ഷെ: ലോകകപ്പിലെ റണ്ണേഴ്‌സ്അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത ആറു ഗോളിന് തോല്‍പ്പിച്ച് സ്‌പെയ്ന്‍. ക്രൊയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത്. യുവേഫ നാഷണ്‍സ് കപ്പില്‍ സ്‌പെയ്‌നിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ആറു ഗോളുകള്‍ക്ക് വഴങ്ങിയ ക്രൊയേഷ്യക്ക് ഒരെണ്ണം പോലും തിരിച്ചടിക്കാനായില്ല.

ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് ക്രൊയേഷ്യ സ്‌പെയ്‌നിനെ നേരിടാനിറങ്ങിയത്. 24-ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്‌പെയ്ന്‍ ലീഡ് നേടി. 33-ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. 2-0. രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ഗോള്‍കീപ്പര്‍ കാലിനിച്ച് സെല്‍ഫ് ഗോള്‍ വഴങ്ങി. 3-0.

രണ്ടാം പകുതിയില്‍ റോഡിഗ്രോ, റാമോസ്, ഇസ്‌കോ എന്നിവരും സ്‌പെയ്‌നിനായി ലക്ഷ്യം കണ്ടു. നേരത്തെ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ സ്‌പെയ്ന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സ്‌പെയ്ന്‍ ലീഗ് എയില്‍ ഗ്രൂപ്പ് നാലില്‍ ഒന്നാമതാണ്. 

Content Highlights: UEFA Nations League Spain humiliate Croatia with thumping win