Photo: twitter.com/EURO2024
സ്പ്ലിറ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ക്രൊയേഷ്യ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്ക് ഓസ്ട്രിയയെ കീഴടക്കി.
ലീഗ് എ ഗ്രൂപ്പ് ഒന്നില്‍ നടന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കായി ആന്‍ഡ്രെ ക്രമാറിച്ചും ഫ്രാന്‍സിനായി അഡ്രിയന്‍ റാബിയോയും ഗോളടിച്ചു. 2018 ലോകകപ്പ് ഫൈനലിന് സമാനമായ മത്സരത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യപകുതിയില്‍ ഗോള്‍ പിറന്നില്ല.
രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയോയിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രമാറിച്ച് ക്രൊയേഷ്യയ്ക്ക് സമനില സമ്മാനിച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ . ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ വിജയം. പിയറി എമില്‍ ഹോയ്‌ബെര്‍ഗിലൂടെ 27-ാം മിനിറ്റില്‍ ഡെന്മാര്‍ക്കാണ് മത്സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ 67-ാം മിനിറ്റില്‍ സാവര്‍ ഷ്‌ലാഗര്‍ ഓസ്ട്രിയയ്ക്ക് സമനില സമ്മാനിച്ചു.
മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും 84-ാം മിനിറ്റില്‍ ജെന്‍സ് സ്‌ട്രൈഗര്‍ ലാര്‍സണിലൂടെ ഡന്മാര്‍ക്ക് വിജയഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഡെന്മാര്‍ക്കിന് സാധിച്ചു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റാണ് ടീമിനുള്ളത്. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനെ അട്ടിമറിച്ചിരുന്നു.
ഓസ്ട്രിയയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്ന് പോയന്റാണ് ടീമിനുള്ളത് ആദ്യ മത്സരത്തില്‍ ടീം ക്രൊയേഷ്യയെ അട്ടിമറിച്ചിരുന്നു. ഒരു മത്സരം തോല്‍ക്കുകയും മറ്റൊരു മത്സരത്തില്‍ സമനില നേടുകയും ചെയ്ത ഫ്രാന്‍സും ക്രൊയേഷ്യയും യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ഫ്രാന്‍സ് മൂന്നാമതെത്തിയത്. ഇനിയുള്ള മത്സരങ്ങളില്‍ വിജയം നേടിയാല്‍ മാത്രമേ ഫ്രാന്‍സിനും ക്രൊയേഷ്യയ്ക്കും മുന്നേറാനാകൂ.
Content Highlights: uefa nations league 2022, croatia, netherlands, austria, denmark, football, sports news
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..