ജർമനിയുടെ ഗോളാഘോഷം | Photo:AP
കീവ്: യുവേഫ നേഷൻസ് ലീഗിൽ ജർമനിക്കും സ്പെയ്നിനും വിജയം.ലീഗ് എയിൽ ഗ്രൂപ്പ് നാലിൽ നടന്ന മത്സരത്തിൽ യുക്രെയ്നെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ജർമനി വിജയം കണ്ടത്. സ്വിറ്റ്സർലന്റിനെതിരേ ഒരൊറ്റ ഗോളിനായിരുന്നു സ്പെയ്നിന്റെ വിജയം.
യുക്രെയ്നെതിരേ അവരുടെ മൈതാനത്ത് ജർമനി മികച്ച പോരാട്ടമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ 73 ശതമാനം സമയവും പന്ത് കൈവശംവച്ച ജർമനി 12 തവണ ഷോട്ടുതിർത്തു. ഇരുപതാം മിനിറ്റിൽ ഗിന്ററിലൂടെ ജർമനി ലീഡെടുത്തു. 40-ാം മിനിറ്റിൽ ലിയോൺ ഗൊരെറ്റ്സ്ക ലീഡ് ഇരട്ടിയാക്കി. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് ഗൊരെറ്റ്സ്കയുടെ അഞ്ചാം ഗോളായിരുന്നു ഇത്. 76-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ യുക്രെയ്ൻ ഒരു ഗോൾ തിരിച്ചടിച്ചു. മാലിനോവിസ്കിയാണ് ലക്ഷ്യം കണ്ടത്.
സ്വിറ്റ്സർലന്റിനെതിരേ 14-ാം മിനിറ്റിലെ ഗോളിലൂടെ സ്പെയിൻ വിജയം നേടുകയായിരുന്നു. സ്വിസ് താരം ഷാക്കെയുടെ പിഴവ് മുതലെടുത്ത് റയൽ സൊസൈദാദിന്റെ യുവതാരം ഒയാർസബൽ ആണ് സ്പെയ്നിനായി ലക്ഷ്യം കണ്ട്. ഇതോടെ ലീഗ് എയിൽ ഗ്രൂപ്പ് നാലിൽ രണ്ട് വിജയവും ഒരു സമനിലയുമായി സ്പെയ്നിന് ഏഴ് പോയിന്റായി. മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുള്ള ജർമനി ഗ്രൂപ്പിൽ സ്പെയ്നിന് പിന്നിൽ രണ്ടാമതാണ്.
Content Highlights: UEFA Nations League Football Spain and Germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..