Photo: AFP
പാരിസ്: യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് അവസാന നാലിലെത്താതെ പുറത്ത്. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ ലീഗ് എയില്‍ ഗ്രൂപ്പ് ഒന്നില്‍ ഫ്രാന്‍സ് അവസാന സ്ഥാനക്കാരായി. നാലു കളികളില്‍ നിന്ന് രണ്ട് സമനിലയും രണ്ട് തോല്‍വിയുമടക്കം രണ്ട് പോയിന്റ് മാത്രമാണ് നിലവിലെ ജേതാക്കള്‍ക്കുള്ളത്. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഫ്രാന്‍സിന് മുന്നേറ്റം അസാധ്യമാണ്.
ആദ്യ മത്സരത്തില്‍ ഡെന്മാര്ക്കിനോട് 2-1ന് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില (1-1) വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തില്‍ ഓസ്ട്രിയയും ഫ്രാന്‍സിനെ സമനിലയില്‍ (1-1) തളച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ പെനാല്‍റ്റി ഗോളിലാണ് ക്രൊയേഷ്യ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ക്രൊയേഷ്യ മുന്നിലെത്തി. ആന്റേ ബുഡിമിറിനെതിരായ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഇബ്രാഹിമ കോണ്ടെയുടെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത മോഡ്രിച്ച് പന്ത് കൃത്യമായി വലയിലെത്തിച്ചു. ദേശീയ ടീമിനായി 152 മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ 22-ാം ഗോളായിരുന്നു ഇത്.
Content Highlights: Nations League Defending champions France fail to qualify for final four
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..