സാല്‍സ്ബര്‍ഗ് (ഓസ്ട്രിയ): ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും. ബയേണ്‍ രണ്ടിനെതിരേ ആറു ഗോളുകള്‍ക്ക് ഓസ്ട്രിയന്‍ ക്ലബ്ബ് ആര്‍.ബി സാല്‍സ്ബര്‍ഗിനെ തകര്‍ത്തപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്‍ഡയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തുവിട്ടത്. 

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ സാല്‍സ്ബര്‍ഗിന്റെ മൈതാനത്ത് ഗോള്‍മഴ പെയ്യിച്ചായിരുന്നു ബയേണിന്റെ വിജയം. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജെറോം ബോട്ടെങ്, ലെറോയ് സാനെ, ലൂക്കാസ് ഹെര്‍ണാണ്ടസ് എന്നിവരും ബയേണിനായി സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ സാല്‍സ്ബര്‍ഗ് താരം ക്രിസ്‌റ്റെന്‍സന്റെ സെല്‍ഫ് ഗോളായിരുന്നു. മെര്‍ജിം ബെരിഷ, മസായ ഒകുഗവ എന്നിവരാണ് സാല്‍സ്ബര്‍ഗിന്റെ ഗോളുകള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ തുടര്‍ച്ചയായ 14-ാം ജയമായിരുന്നു ഇത്.

Champions League Liverpool rout Atalanta Bayern Munich beat Salzburg
ലിവര്‍പൂള്‍ താരങ്ങള്‍ | Photo: Stefano Nicoli/ AP

ഗ്രൂപ്പ് ഡിയില്‍ അറ്റ്‌ലാന്‍ഡയുടെ സ്വന്തം മൈതാനത്ത് മടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. ഡിയോഗോ ജോട്ട ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ മുഹമ്മദ് സലായും സാദിയോ മാനെയും ലിവര്‍പൂളിന്റെ ഗോള്‍ പട്ടിക തികച്ചു. ഫിര്‍മിനോയ്ക്ക് പകരം ആദ്യ ഇലവനിലെത്തിയ ജോട്ട തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

Content Highlights: Champions League Liverpool rout Atalanta Bayern Munich beat Salzburg