ആന്‍ഫീല്‍ഡില്‍ അവസാന നിമിഷം അയാക്‌സിനെ മറികടന്ന് ലിവര്‍പൂള്‍; ടോട്ടനത്തെ ഞെട്ടിച്ച് സ്‌പോര്‍ട്ടിങ്


Photo: AP

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ അയാക്‌സിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍. സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അവരുടെ വിജയ ഗോള്‍ വന്നത്.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ നാപ്പോളിയോടേറ്റ തോല്‍വിയുടെ ഞെട്ടലില്‍ ഇറങ്ങിയ ലിവര്‍പൂളിന് ഡിഫന്‍സിലെ പിഴവ് വീണ്ടും തിരിച്ചടിയായിരുന്നു. 17-ാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. ഡിയോഗോ ജോട്ട നല്‍കിയ പാസ് സലാ അനായാസം വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 10 മിനിറ്റിനിടെ അയാക്‌സ് ഒപ്പമെത്തി. 27-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് ബെര്‍ഗുയിസില്‍ നിന്ന് പന്ത് സ്വീകരിച്ച് മുഹമ്മദ് കുഡുസിന്റെ ബുള്ളറ്റ് ഷോട്ട് വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയിലെ ബാക്കി സമയത്തും രണ്ടാം പകുതിയിലും വിജയ ഗോളിനായി ലിവര്‍പൂള്‍ കിണഞ്ഞ് ശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് ആന്‍ഫീല്‍ഡില്‍ കണ്ടത്. ഇതിനിടെ അയാക്‌സിന് ലഭിച്ച അവസരങ്ങള്‍ ഭാഗ്യംകൊണ്ട് ഗോളാകാതെ പോകുകയായിരുന്നു. ഒടുവില്‍ 89-ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പിന്റെ ഹെഡറിലൂടെ ലിവര്‍പൂളിന്റെ വിജയ ഗോളെത്തി. സിമികാസിന്റെ ക്രോസില്‍ നിന്നുള്ള മാറ്റിപ്പിന്റെ ഹെഡര്‍ അയാക്‌സ് താരം ടാഡിക് ഹെഡ് ചെയ്തകറ്റിയെങ്കിലും അതിനോടകം പന്ത് ഗോള്‍വല കടന്നിരുന്നു.

ഇതോടെ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ രണ്ടു ഗോളുകള്‍, ടോട്ടനത്തെ ഞെട്ടിച്ച് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തെ ഞെട്ടിച്ച് പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ രണ്ടു ഗോളുകളാണ് സ്വന്തം മൈതാനത്ത് സ്‌പോര്‍ട്ടിങ്ങിന് ജയമൊരുക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ ജയം.

സ്വന്തം മൈതാനത്ത് ആദ്യ പകുതിയില്‍ ടോട്ടനത്തെ വിറപ്പിച്ചാണ് സ്‌പോര്‍ട്ടിങ് തുടങ്ങിയത്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ സേവുകളാണ് പലപ്പോഴും അവരെ രക്ഷിച്ചത്.

ഒടുവില്‍ 90-ാം മിനിറ്റില്‍ ലോറിന്റെ സേവില്‍ നിന്ന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് സ്‌പോര്‍ട്ടിങ്ങിന്റെ ആദ്യ ഗോള്‍ വരുന്നത്. കോര്‍ണര്‍ കിക്കില്‍ തലവെച്ച് പൗളീഞ്ഞ്യോയാണ് സ്‌പോര്‍ട്ടിങ്ങിനെ മുന്നിലെത്തിച്ചത്. പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ആര്‍തര്‍ ഗോമസ് അവരുടെ ഗോള്‍പട്ടിക തികച്ചു.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ രണ്ടു കളികളില്‍ നിന്ന് ആറു പോയന്റുമായി സ്‌പോര്‍ട്ടിങ്ങാണ് ഒന്നാമത്. രണ്ടു കളികളില്‍ നിന്ന് ഒരു ജയവുമായി ടോട്ടനം രണ്ടാം സ്ഥാനത്താണ്.

Content Highlights: uefa Champions League Liverpool earn late win vs Ajax Spurs lost to Sporting Lisbon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented