ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സയ്ക്ക് രണ്ടാം തോല്‍വി, ഇത്തവണ ഇന്ററിനോട്


Photo: AP

സാന്‍ സിറോ (ഇറ്റലി): ചാമ്പ്്യന്‍സ് ലീഗിലെ മരണ ഗ്രൂപ്പില്‍ രണ്ടാം തോല്‍വി വഴങ്ങി ബാഴ്‌സലോണ. ഇന്റര്‍ മിലാനോട് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോല്‍വി വഴങ്ങിയത്. ഗ്രൂപ്പിലെ രണ്ടാം തോല്‍വി ബാഴ്‌സയുടെ മുന്നേറ്റത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ആദ്യ പകുതിയുടെ അധികസമയത്ത് ഹകാന്‍ ചലനോലുവാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്.



67-ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്‌സ സമനില ഗോള്‍ നേടിയിരുന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിച്ചു. പെഡ്രി സ്‌കോര്‍ ചെയ്യും മുമ്പ് അന്‍സു ഫാത്തിയുടെ കൈയില്‍ പന്ത് തട്ടിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റഫറി ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു. പിന്നീട് ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി ഇന്റര്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഇതോടെ ബാഴ്‌സയ്ക്ക് നിര്‍ണായകമായി. മൂന്നില്‍ മൂന്നും ജയിച്ച് ബയേണ്‍ മ്യൂണിക്കാണ് ഗ്രൂപ്പില്‍ ഒന്നാമത്.

Content Highlights: uefa Champions League Inter Milan beat Barcelona


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented