മെസ്സി തിളങ്ങി, പിഎസ്ജിക്ക് ജയം; സിറ്റിയെ വിറപ്പിച്ച് ഡോര്‍ട്ട്മുണ്‍ഡ്, റയല്‍ മുന്നോട്ട്


Photo: AFP

ഗോളും അസിസ്റ്റുമായി മെസ്സി തിളങ്ങി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍ നേടിയ മത്സരത്തില്‍ ഇസ്രയേല്‍ ക്ലബ്ബ് മക്കാബി ഹൈഫയെ പരാജയപ്പെടുത്തി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ ജയം. 37-ാം മിനിറ്റില്‍ ലയണല്‍ മെസ്സി, 69-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ, 88-ാം മിനിറ്റില്‍ നെയ്മര്‍ എന്നിവരാണ് ഫ്രഞ്ച് ക്ലബ്ബിനായി സ്‌കോര്‍ ചെയ്തത്. ഇതില്‍ എംബാപ്പെയുടെ ഗോളിന് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. 24-ാം മിനിറ്റില്‍ പിഎസ്ജിയെ ഞെട്ടിച്ച് മക്കാബിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ടയാറോണ്‍ ചെറിയാണ് അവര്‍ക്കായി പന്ത് വലയിലെത്തിച്ചത്. പിന്നീട് പിഎസ്ജി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവുമായി പിഎസ്ജിയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് വിജയങ്ങളുമായി ബെന്‍ഫിക്ക രണ്ടാമതുണ്ട്.

വീണ്ടും ഹാളണ്ട്, വീണ്ടും സിറ്റി

മുന്‍ ക്ലബ്ബിനെതിരേ എര്‍ളിങ് ഹാളണ്ട് തിളങ്ങിയ മത്സരത്തില്‍ ബെറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. സിറ്റിയുടെ സ്വന്തം എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ജയം. ആദ്യ പകുതിയില്‍ സിറ്റി മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായിട്ടായിരുന്നു ഡോര്‍ട്ട്മുണ്‍ഡ് ഇറങ്ങിയത്. ഇത് ആദ്യ പകുതിയില്‍ സിറ്റി മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇരു ടീമും മികച്ച ആക്രമണങ്ങള്‍ പുറത്തെടുത്തു. 56-ാം മിനിറ്റില്‍ സിറ്റിയെ ഞെട്ടിച്ച് ജൂഡ് ബെല്ലിങ്ഹാം ഡോര്‍ട്ട്മുണ്‍ഡിനെ മുന്നിലെത്തിച്ചു. കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍. ഗോള്‍ വീണതോടെ സിറ്റി ഉണര്‍ന്നു. 80-ാം മിനിറ്റിലാണ് പക്ഷേ അതിന് ഫലം ലഭിച്ചത്. ജോണ്‍ സ്‌റ്റോണ്‍സിലൂടെ സിറ്റി ഗോള്‍ മടക്കി. ബോക്‌സിന് പുറത്തുനിന്നുള്ള സ്‌റ്റോണ്‍സിന്റെ കിടിലന്‍ ഷോട്ട് ഡോര്‍ട്ട്മുണ്‍ഡ് ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. പിന്നാലെ 84-ാം മിനിറ്റില്‍ ഹാളണ്ട് അവരുടെ വിജയ ഗോളും സ്വന്തമാക്കി. എന്നാല്‍ തന്റെ മുന് ക്ലബ്ബിനെതിരായ ഈ ഗോള്‍ ആഘോഷിക്കാന്‍ താരം തയ്യാറായില്ല.

ജയത്തോടെ ഗ്രൂപ്പ് ജിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി സിറ്റിയാണ് ഒന്നാമത്.

ലെയ്പിസിഗിനെയും തകര്‍ത്ത് റയല്‍ മുന്നേറ്റം

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പിസിഗിനെതിരേ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് ജയം. 80 മിനിറ്റോളം റയല്‍ ആക്രമണങ്ങളെ തടഞ്ഞ ലെയ്പിസിഗിന് അവസാന 10 മിനിറ്റില്‍ പക്ഷേ പിഴച്ചു. 80-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ പാസില്‍ നിന്ന് ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ ഇന്‍ജുറി ടൈമില്‍ മാര്‍ക്കോ അസെന്‍സിയോയും സ്‌കോര്‍ ചെയ്തതോടെ റയല്‍ മൂന്ന് പോയന്റ് സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി റയല്‍ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

മറ്റ് മത്സരങ്ങളില്‍ യുവെന്റസ് ബെന്‍ഫിക്കയോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. നാപ്പോളി റേഞ്ചേഴ്‌സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ചെല്‍സിയുടെ കഷ്ടകാലം തുടരുകയാണ്. ആല്‍ബി സാല്‍സ്ബര്‍ഗിനോട് മുന്‍ ചാമ്പ്യന്‍മാര്‍ സമനില (1-1) വഴങ്ങി.

Content Highlights: uefa Champions League group win for Manchester City psg Real Madrid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented