യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി; ഗ്രൂപ്പ് സിയില്‍ ബയേണിനൊപ്പം ബാഴ്‌സയും ഇന്ററും


ഗ്രൂപ്പ് സിയിലാണ് കടുത്ത പോരാട്ടം അരങ്ങേറുക. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനുമാണ് ഗ്രൂപ്പില്‍ പോരടിക്കുക

Photo: AFP

ഇസ്താംബൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ 2022-23 സീസണ്‍ പോരാട്ടങ്ങള്‍ക്കുള്ള ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായി. വ്യാഴാഴ്ച ഇസ്താംബൂളില്‍ നടന്ന ചടങ്ങിലാണ് ഗ്രൂപ്പ് നറുക്കെടുപ്പ് നടന്നത്.

ഡച്ച് ക്ലബ്ബ് അയാക്‌സ്, ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍, ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളി, സ്‌കോട്ടിഷ് ക്ലബ്ബ് റേഞ്ചേഴ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയില്‍ മാറ്റുരയ്ക്കുക.

നിലവിലെ ജേതാക്കളായ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് ഗ്രൂപ്പ് എഫിലാണ്. ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലെയ്പ്‌സിഗ്, യുക്രൈന്‍ ക്ലബ്ബ് ഷക്തര്‍, സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്ക് എന്നിവരാണ് റയലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് സിയിലാണ് കടുത്ത പോരാട്ടം അരങ്ങേറുക. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനുമാണ് ഗ്രൂപ്പില്‍ പോരടിക്കുക. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് വിക്ടോറിയ പ്ലാസനാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

ബാഴ്‌സ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്റെ മുന്‍ ക്ലബ്ബ് ബയേണിനെതിരേ കളിക്കാനിറങ്ങുന്നതും മാഞ്ചെസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് തന്റെ മുന്‍ ക്ലബായ ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിനെതിരേ വരുന്നതും ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കാണാം.

ഗ്രൂപ്പ് എ: അയാക്‌സ്, ലിവര്‍പൂള്‍, നാപോളി, റേഞ്ചേഴ്‌സ്

ഗ്രൂപ്പ് ബി: എഫ്‌സി പോര്‍ട്ടോ, അത്ലറ്റിക്കോ മാഡ്രിഡ്, ബയേര്‍ ലെവര്‍കുസെന്‍, ക്ലബ് ബ്രൂഗ്

ഗ്രൂപ്പ് സി: ബയേണ്‍ മ്യൂണിക്ക്, ബാഴ്സലോണ, ഇന്റര്‍ മിലാന്‍, വിക്ടോറിയ പ്ലസെന്‍

ഗ്രൂപ്പ് ഡി: ഫ്രാങ്ക്ഫര്‍ട്ട്, ടോട്ടന്‍ഹാം, സ്‌പോര്‍ട്ടിങ്, ഒളിമ്പിക് ഡെ മാഴ്‌സെലെ

ഗ്രൂപ്പ് ഇ: എസി മിലാന്‍, ചെല്‍സി, സാല്‍സ്ബര്‍ഗ്, ഡൈനാമോ സാഗ്രെബ്

ഗ്രൂപ്പ് എഫ്: റയല്‍ മാഡ്രിഡ്, ലെയ്പ്‌സിഗ്, ഷക്തര്‍, സെല്‍റ്റിക്ക്

ഗ്രൂപ്പ് ജി: മാഞ്ചെസ്റ്റര്‍ സിറ്റി, സെവിയ്യ, ഡോര്‍ട്ട്മുണ്ട്, എഫ്സി കോപ്പന്‍ഹേഗന്‍

ഗ്രൂപ്പ് എച്ച്: പിഎസ്ജി, യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹൈഫ

Content Highlights: UEFA Champions League group Draw Bayern Barcelona and Inter in group of death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented