ചാമ്പ്യന്‍സ് ലീഗില്‍ റയലിനും സിറ്റിയ്ക്കും സമനില; ചെല്‍സിയ്ക്ക് വിജയം, യുവന്റസിന് തോല്‍വി


Photo: AP

മിലാന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് സമനില. നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ചെസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി എന്നീ ടീമുകള്‍ സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചെല്‍സി വിജയം നേടി. യുവന്റസ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.

തുല്യശക്തികളുടെ പോരാട്ടത്തില്‍ നിലവിലെ ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ എ.സി.മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തകര്‍ത്തത്. പത്തുപേരായി ചുരുങ്ങിയ മിലാനെതിരേ പെനാല്‍ട്ടിയിലൂടെ ജോര്‍ജീന്യോയും പിയറി എമെറിക് ഔബമയെങ്ങും ചെല്‍സിയ്ക്ക് വേണ്ടി വലകുലുക്കി. 18-ാം മിനിറ്റില്‍ ഫിക്കായോ ടൊമോറി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് മിലാന് തിരിച്ചടിയായത്. ഈ വിജയത്തോടെ ചെല്‍സി ഗ്രൂപ്പ് ഇ യില്‍ നാല് മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റുമായി ഒന്നാമതെത്തി. മിലാന്‍ മൂന്നാമതാണ്.



റയല്‍ മഡ്രിഡിനെ ഷക്തര്‍ ഡൊണെറ്റ്‌സ്‌കാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒരു ഘട്ടത്തില്‍ തോല്‍വി അഭിമുഖീകരിച്ച റയല്‍ സമനിലഗോള്‍ കൊണ്ട് രക്ഷപ്പെടുകയായിരുന്നു. 46-ാം മിനിറ്റില്‍ ഒലെക്‌സാണ്ടര്‍ സുബ്‌കോവിലൂടെ ഷക്തറാണ് മുന്നിലെത്തിയത്. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ആന്റോണിയോ റൂഡിഗറിലൂടെ റയല്‍ സമനില ഗോള്‍ കണ്ടെത്തി. സമനില വഴങ്ങിയെങ്കിലും റയല്‍ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. ഷക്തര്‍ മൂന്നാമതാണ്.

ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട് ഇല്ലാതെ കളിക്കാനിറങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിയെ കോപ്പന്‍ഹാഗനാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകള്‍ക്കും ഗോളടിക്കാനായില്ല. 30-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് സിറ്റിയ്ക്ക് തിരിച്ചടിയായി. സമനില വഴങ്ങിയെങ്കിലും സിറ്റി ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 10 പോയന്റാണ് ടീമിനുള്ളത്. കോപ്പന്‍ഹാഗന്‍ നാലാമതാണ്.

താരസമ്പന്നമായ പി.എസ്.ജിയെ ബെന്‍ഫിക്കയാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പി.എസ്.ജിയ്ക്ക് വേണ്ടി പെനാല്‍ട്ടിയിലൂടെ സൂപ്പര്‍താരം കൈലിയന്‍ എംബാപ്പെയും ബെന്‍ഫിക്കയ്ക്ക് വേണ്ടി പെനാല്‍ട്ടിയിലൂടെ ജാവോ മരിയോയും ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ യുവന്റസ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ദുര്‍ബലരായ മക്കാബി ഹൈഫയാണ് യുവന്റസിനെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മക്കാബിയുടെ വിജയം.

ഗ്രൂപ്പ് എച്ചില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി പി.എസ്.ജിയാണ് ഒന്നാമത്. ബെന്‍ഫിക്ക രണ്ടാമതും യുവന്റസ് മൂന്നാമതുമാണ്.

Content Highlights: uefa champions league 2022-2023, champions league, manchester city, real madrid, chelsea, psg, sport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented