Photo: twitter.com|ChampionsLeague
ഈസ്താംബൂള്‍: 2021-22 സീസണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫിക്‌സ്ചര്‍ പുറത്ത്. കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയും പി.എസ്.ജിയും ഒരേ ഗ്രൂപ്പില്‍ കളിക്കും.ആകെ എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മാറ്റുരയ്ക്കുക.
ഗ്രൂപ്പ് എ യില്‍ മാഞ്ചെസ്റ്റര്‍ സിറ്റി, പി.എസ്.ജി, റെഡ്ബുള്‍ ലെയ്പ്‌സിഗ്, ക്ലബ് ബ്രഗ്ഗ എന്നീ ടീമുകള്‍ കളിക്കും. ഗ്രൂപ്പ് ബി യില്‍ അത്‌ലറ്റിക്കോ മഡ്രിഡ്, ലിവര്‍പൂള്‍, പോര്‍ട്ടോ, എ.സി. മിലാന്‍ എന്നീ ടീമുകള്‍ മത്സരിക്കും. ഇത് മരണ ഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ഗ്രൂപ്പ് സി യില്‍ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിന് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. താരതമ്യേന ദുര്‍ബലരായ സ്‌പോര്‍ടിങ് ലിസ്ബണ്‍, അയാക്‌സ്, ബെസിക്റ്റാസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് സി യില്‍ ഉള്ളത്.
ഗ്രൂപ്പ് ഡി യില്‍ ഇറ്റര്‍ മിലാനും റയല്‍ മഡ്രിഡും കൊമ്പുകോര്‍ക്കും. ഷാക്തര്‍, എഫ്.സി.ഷെരീഫ് ടിരാസ്‌പോള്‍ എന്നിവയാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പ് ഇ യിലെ പോരാട്ടങ്ങളും വളരെ ശ്രദ്ധേയമാണ്. കരുത്തരായ ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണയെ നേരിടും. ബെന്‍ഫിക്ക, ഡൈനാമോ കീവ് എന്നീ ക്ലബ്ബുകളും ഗ്രൂപ്പ് ഇ യില്‍ ഉണ്ട്.
ഗ്രൂപ്പ് എഫിലാണ് ഇംഗ്ലീഷ് കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരിക്കുന്നത്. വിയ്യാറയല്‍, അത്‌ലാന്റ്, യങ് ബോയ്‌സ് എന്നീ ടീമുകളുമായാണ് യുണൈറ്റഡ് മത്സരിക്കുക. ഗ്രൂപ്പ് ജി യില്‍ സെവിയ്യയ്ക്ക് കാര്യങ്ങള്‍ വളരെ എളുപ്പമാണ്. സാല്‍സ്ബര്‍ഗ്, വോള്‍വ്‌സ്ബര്‍ഗ്, ലില്‍ എന്നിവയാണ് മറ്റ് ടീമുകള്‍.
നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുന്നത്. ചെല്‍സിയുടെ പ്രധാന എതിരാളി യുവന്റസ് ആണ്. സെനിത് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗ്, മാല്‍മോ എന്നീ ടീമുകളും ഗ്രൂപ്പ് എച്ചിലുണ്ട്.
Content Highlights: UEFA Champions league fixures 2021-2022
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..