സുവര്‍ണാവസരങ്ങള്‍ തുലച്ചു; വീണ്ടും ബയേണിന് മുന്നില്‍ വീണ് ബാഴ്‌സലോണ


Photo: AFP

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒരിക്കല്‍ കൂടി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ഗ്രൂപ്പ് സിയില്‍ ബയേണിന്റെ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സാവി ഹെര്‍ണാണ്ടസിന്റെയും സംഘത്തിന്റെയും തോല്‍വി.

ആദ്യ പകുതിയിലുടനീളം നഷ്ടപ്പെടുത്തിയ മികച്ച അവസരങ്ങളാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്നെയായിരുന്നു ഇതില്‍ പലതും നഷ്ടപ്പെടുത്തിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയോട് കഴിഞ്ഞ 12 തവണ ഏറ്റുമുട്ടിയതില്‍ ഒമ്പതിലും ജയം നേടാന്‍ ബയേണിനായി. രണ്ടു മത്സരങ്ങളില്‍ മാത്രം പരാജയപ്പെട്ടപ്പോള്‍ ഒന്ന് സമനിലയിലായി.

കഴിഞ്ഞ ഏതാനും സീസണുകളില്‍ ബയേണിന് മുന്നില്‍ കളിമറന്നിരുന്ന ബാഴ്‌സയേയല്ല അലിയന്‍സ് അരീനയില്‍ കണ്ടത്. ലെവന്‍ഡോസ്‌കിയും ഗാവിയും റഫീഞ്ഞ്യും പെഡ്രിയുമെല്ലാം ചേര്‍ന്ന് മികച്ച മുന്നേറ്റങ്ങളാണ് ആദ്യ പകുതിയില്‍ സൃഷ്ടിച്ചത്. ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന്റെ മികവാണ് ബയേണിനെ ഗോള്‍ വഴങ്ങാതെ കാത്തത്.

എന്നാല്‍ രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ബയേണ്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ കിമ്മിച്ചെടുത്ത കോര്‍ണറില്‍ തലവെച്ച് ലൂക്കാസ് ഹെര്‍ണാണ്ടസ് ബയേണിനെ മുന്നിലെത്തിച്ചു. ഒരു ഗോള്‍ വീണതിന്റെ ക്ഷീണം മാറും മുമ്പ് തന്നെ ബാഴ്‌സയുടെ വലയില്‍ രണ്ടാം ഗോളുമെത്തി. 54-ാം മിനിറ്റില്‍ വ്യക്തിഗത മികവില്‍ ലെറോയ് സാനെയാണ് ജര്‍മന്‍ ക്ലബ്ബിന്റെ രണ്ടാം ഗോള്‍ നേടിയത്. മുസിയാലയില്‍ നിന്ന് പന്തുമായി കുതിച്ച സാനെ ബാഴ്‌സ ഡിഫന്‍സിനെയും ഗോള്‍കീപ്പര്‍ ടെര്‍‌സ്റ്റേഗനേയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തില്‍ തുടര്‍ന്നും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചില്ല. ഇതോടെ ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി ബയേണാണ് ഒന്നാമത്. രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയന്റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: uefa Champions League Bayern Munich beat Barcelona again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented