Photo: AFP
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായകമായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി ക്വാര്‍ട്ടറില്‍.
സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി ജയിച്ചത്. ഇതോടെ ഇരു പാദങ്ങളിലുമായി 2-1 ജയത്തോടെ ചെല്‍സി അവസാന എട്ടിലേക്ക് മുന്നേറുകയായിരുന്നു.
ഡോര്‍ട്ട്മുണ്‍ഡിന്റെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ചെല്‍സിക്ക് രണ്ടാം പാദം നിര്‍ണായകമായിരുന്നു. റഹീം സ്റ്റെര്‍ലിങ്ങിന്റെയും കായ് ഹാവെര്‍ട്‌സിന്റെയും ഗോളുകള്‍ ചെല്‍സിക്ക് ജയമൊരുക്കി.
മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച ചെല്‍സി 43-ാം മിനിറ്റില്‍ തന്നെ സ്റ്റെര്‍ലിങ്ങിലൂടെ മുന്നിലെത്തി. പിന്നാലെ 53-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാവെര്‍ട്‌സ് നീലപ്പടയുടെ ജയമുറപ്പിച്ചു.
Content Highlights: uefa Champions League 2022-23 Chelsea beat Borussia Dortmund to reach quarter-finals
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..