ചാമ്പ്യൻസ് ലീഗ് കിരീടം | Photo: Getty Images
ന്യോണ്‍: 2023-ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി പ്രഖ്യാപിച്ച് യുവേഫ. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലാണ് 2023-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുക. ഇസ്താംബുളിലെ അറ്റാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. വെള്ളിയാഴ്ച്ചയാണ് യുവേഫ വേദി പ്രഖ്യാപിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് സീസണുകളില്‍ ഇസ്താംബുളില്‍ നിന്ന് വേദി പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റിയിരുന്നു. ഇതോടെ 2020-ല്‍ പി.എസ്.ജിയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ഫൈനലും 2021-ലെ ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലും ഇസ്താംബുളിന് നഷ്ടമായി.
2022-ല്‍ നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് വേദിയാകും. 2024-ലെ ഫൈനലിന് വെംബ്ലിയാണ് വേദി. 2023-ല്‍ യഥാര്‍ത്ഥത്തില്‍ വേദിയായി നിശ്ചയിച്ചത് മ്യൂണിക്കായിരുന്നു. എന്നാല്‍ ഇസ്താംബുളിന് 2023 അനുവദിച്ചതോടെ 2025-ലെ ഫൈനലിന് മ്യൂണിക്ക് വേദിയാകും.
Content Highlights: UEFA announces Champions League finals venue
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..