Photo: AP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ജയം. എവേ മത്സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തകര്‍ത്തുവിട്ടത്. ഇതോടെ ഒന്നാം സ്ഥാനത്ത് അഞ്ച് പോയന്റിന്റെ ലീഡ് നേടാനും ആഴ്‌സണലിനായി. ഹാട്രിക്ക് അസിസ്റ്റുകളുമായി ട്രൊസാര്‍ഡ് തിളങ്ങി.
തുടക്കം മുതല്‍ തന്നെ ആക്രമിച്ച കളിച്ച ആഴ്‌സണല്‍ 16-ാം മിനിറ്റില്‍ തന്നെ ഒരു സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതിനാല്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു.
എന്നാല്‍ 21-ാം മിനിറ്റില്‍ തന്നെ ഗണ്ണേഴ്‌സ് ലീഡെടുത്തു. ട്രൊസാര്‍ഡ് എടുത്ത കോര്‍ണറില്‍ നിന്ന് ഗബ്രിയേല്‍ മഗലെസാണ് അവരെ മുന്നിലെത്തിച്ചത്. 26-ാം മിനിറ്റില്‍ ഗണ്ണേഴ്‌സ് ലീഡുയര്‍ത്തി. ഇത്തവണയും ട്രൊസാര്‍ഡാണ് ഗോളിന് വഴിയൊരുക്കിയത്. താരത്തിന്റെ ക്രോസ് ഗബ്രിയേലല്‍ മാര്‍ട്ടിനെല്ലി ഹെഡറിലൂടെ വലയിലെത്തിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഗണ്ണേഴ്‌സിന്റെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.
ജയത്തോടെ 27 കളികളില്‍ നിന്ന് ആഴ്‌സണലിന് 66 പോയന്റായി.
Content Highlights: Trossard bags three assists Arsenal beat Fulham
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..