Photo: ANI
കോഴിക്കോട്: ട്രാന്‍സ്ഫര്‍ വിപണിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ നയം വ്യക്തമാക്കി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് രംഗത്ത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വിന്‍സി ബാരറ്റോയെ ചെന്നൈയിന്‍ എഫ്.സി.ക്ക് കൈമാറിയതില്‍ ആരാധകരുടെ വിമര്‍ശനമുയര്‍ന്നതോടെയാണ് വിശദീകരണം.
'എല്ലാ കളിക്കാരേയും നിലനിര്‍ത്താനാണ് ക്ലബ്ബിന്റെ ശ്രമം. വിജയവും സ്ഥിരതയുമാണ് ഞങ്ങളാഗ്രഹിക്കുന്നത്. കളിക്കാരുടെ ട്രാന്‍സ്ഫറില്‍നിന്നുള്ള തുക പുതിയ കളിക്കാരുടെ റിക്രൂട്ട്മെന്റ് പദ്ധതികളുടെ ഭാഗമാണ്' - സ്‌കിന്‍കിസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ ഗോവക്കാരനായ വിങ്ങര്‍ വിന്‍സി ബാരറ്റോ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. റിലയന്‍സ് ഡെവലപ്‌മെന്റ് ലീഗില്‍ ക്ലബ്ബിന്റെ യൂത്ത് ടീമിനായും നന്നായി കളിച്ചു. 17 മത്സരത്തില്‍ രണ്ട് ഗോളും നേടി.
താരത്തെ ചെന്നൈയിന് കൈമാറിയത് ആരാധകര്‍ക്ക് ദഹിച്ചില്ല. ഇതാണ് വിശദീകരണവുമായി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ നേരിട്ട് രംഗത്തെത്തിയത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ചുക്കാന്‍പിടിച്ച അല്‍വാരോ വാസ്‌ക്വസിനെ നിലനിര്‍ത്താത്തതിലും ആരാധകര്‍ക്ക് അതൃപ്തിയുണ്ട്. വാസ്‌ക്വസ് എഫ്.സി. ഗോവയിലേക്കാണ് പോകുന്നത്. കരാര്‍ പുതുക്കാന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതിനാലാണ് വാസ്‌ക്വസിനെ വിട്ടുകൊടുത്തത്. ക്ലബ്ബിനായി 28 കളിയില്‍ എട്ട് ഗോള്‍ നേടിയിരുന്നു. സ്പാനിഷ് താരം ക്ലബ്ബ് വിടുന്ന താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
യുറുഗ്വായ് മധ്യനിരതാരം അഡ്രിയന്‍ ലൂണ, ക്രൊയേഷ്യന്‍ പ്രതിരോധനിരതാരം മാര്‍ക്കോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ടീം നിലനിര്‍ത്തുന്നുണ്ട്.
ഇന്ത്യന്‍ താരങ്ങളില്‍ ഗോള്‍കീപ്പര്‍മാരായ പ്രഭ്സുഖന്‍ ഗില്‍, കരണ്‍ജിത് സിങ്, പ്രതിരോധനിരതാരം ബിജോയ് വര്‍ഗീസ് എന്നിവരുമായുള്ള കരാര്‍ ക്ലബ്ബ് നീട്ടി.അര്‍ജന്റീന താരം യോര്‍ഗെ ഡയസിനെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നുണ്ട്. അതേ സമയം ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീക്കും ക്ലബ്ബ് വിട്ടു.
Content Highlights: kerala blasters, kerala blasters transfer policy, indian super league, isl, manjappada, blasters
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..