ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിന്റെ മിന്നും താരം ഹാരി കെയ്‌നിന് പരിക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തില്‍ ടോട്ടനം 3-1 ന് തോല്‍ക്കുകയും ചെയ്തിരുന്നു.

കണങ്കാലിലാണ് കെയ്‌നിന് പരിക്കേറ്റത്. ഇതിനെത്തുടര്‍ന്ന് താരത്തിന് മൂന്നാഴ്ച വിശ്രമം അനുവദിച്ചു. ഈ സീസണില്‍ ഇതുവരെ 12 ഗോളുകള്‍ നേടിയിട്ടുണ്ട് താരം. കെയ്‌നിന്റെ പരിക്ക് വലിയ തിരിച്ചടിയാണ് ടോട്ടനത്തിന് നല്‍കിയിരിക്കുന്നത്. 

താരത്തിന്റെ രണ്ട് കണങ്കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ടോട്ടനം മാനേജര്‍ ഹോസെ മൗറിന്യോ വ്യക്തമാക്കി. വരുന്നയാഴ്ച കരുത്തരായ ചെല്‍സിയുമായി ടോട്ടനത്തിന് മത്സരമുണ്ട്.

Content Highlights: Tottenham Hotspur suffer Harry Kane injury blow