Photo: twitter.com/SpursOfficial
ലണ്ടന്‍: ക്രൊയേഷ്യയുടെ സൂപ്പര്‍താരം ഇവാന് പെരിസിച്ചിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്മാരായ ടോട്ടനം ഹോട്സ്പര്‍. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനില്‍ നിന്നാണ് പെരിസിച്ചിനെ ടോട്ടനം സ്വന്തമാക്കിയത്.
ഇന്റര്‍ മിലാനുമായുള്ള പെരിസിച്ചിന്റെ കരാര്‍ ഈയിടെ അവസാനിച്ചിരുന്നു. 33 കാരനായ പെരിസിച്ച് ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ടോട്ടനത്തിലെത്തിയത്. ടോട്ടനവുമായി രണ്ടുവര്‍ഷത്തെ കരാറില്‍ പെരിസിച്ച് ഒപ്പുവെച്ചു.
ആന്റോണിയോ കോണ്ടെയാണ് ടോട്ടനത്തിന്റെ പരിശീലകന്. കോണ്ടെ ടീമിലെത്തിക്കുന്ന ഈ വര്‍ഷത്തെ പ്രധാന താരമാണ് പെരിസിച്ച്. കോണ്ടെയുമായി മികച്ച ബന്ധമുള്ള താരമാണ് പെരിസിച്ച്. 2020-21 സീസണില്‍ കോണ്ടെയുടെ കീഴില്‍ ഇന്റര്മിലാന് വേണ്ടി പെരിസിച്ച് കളിച്ചിരുന്നു. ആ സീസണില്‍ ഇന്റര്‍ കിരീടവും സ്വന്തമാക്കി.
Content Highlights: ivan perisic, tottenham hotspur, tottenham new signings, epl 2023 new signings, football news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..