Photo: AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ടോട്ടനം ഹോട്‌സ്പറിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റ് ആന്‍ജ് പോസ്‌റ്റെകോഗ്ലൗ. ജൂലായ് ഒന്നുമുതല്‍ പരിശീലകന്‍ സ്ഥാനമേല്‍ക്കും. നാല് വര്‍ഷത്തെ കരാറിലാണ് പോസ്‌റ്റെകോഗ്ലൗ ടോട്ടനത്തിലെത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ എന്ന റെക്കോഡ് പോസ്‌റ്റെകോഗ്ലൗ സ്വന്തമാക്കി. 57 കാരനായ പോസ്‌റ്റെകോഗ്ലൗ സെല്‍റ്റിക്കില്‍ നിന്നാണ് ടോട്ടനത്തിലെത്തുന്നത്. ആന്റോണിയോ കോണ്ടെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷമാണ് പോസ്‌റ്റെകോഗ്ലൗ ടോട്ടനത്തിന്റെ മാനേജരായി സ്ഥാനമേല്‍ക്കുന്നത്. കഴിഞ്ഞ സീസണില്‍ ടോട്ടനത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
മുന്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീം അംഗമായ പോസ്‌റ്റെകോഗ്ലൗ സൗത്ത് മെല്‍ബണ്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചാണ് പരിശീലകനായി അരങ്ങേറ്റം നടത്തിയത്. ക്ലബ്ബിന് ദേശീയ സോക്കര്‍ ലീഗ് കിരീടവും ഓഷ്യാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പും നേടിക്കൊടുക്കാന്‍ പരിശീലകന് സാധിച്ചു. പിന്നീട് ഓസ്‌ട്രേലിയന്‍ അണ്ടര്‍ 17, അണ്ടര്‍ 20 ദേശീയ ടീമുകളെയും പരിശീലിപ്പിച്ചു. അതിനുശേഷം ബ്രിസ്‌ബേന്‍ റോറിനെ പരിശീലിപ്പിച്ച പോസ്‌റ്റെകോഗ്ലൗ 2013 മുതല്‍ 2017 വരെ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ പരിശീലകനായി. 2014, 2018 ഫുട്‌ബോള്‍ ലോകകപ്പുകള്‍ക്ക് യോഗ്യത നേടിക്കൊടുക്കാനും 2015 എ.എഫ്.സി ഏഷ്യന്‍ കപ്പ് നേടിക്കൊടുക്കാനും പരിശീലകന് സാധിച്ചു.
Content Highlights: Tottenham appoint Ange Postecoglou as new head coach
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..