സാവിച്ചും ടോറസ്സും | Photo: Getty Images
മഡ്രിഡ്: ലാ ലിഗയിലെ ബാഴ്സലോണ-അത്ലറ്റിക്കോ മഡ്രിഡ് മത്സരത്തിനിടെ താരങ്ങളുടെ കയ്യാങ്കളി. ബാഴ്സയുടെ മുന്നേറ്റതാരം ഫെറാന്‍ ടോറസും അത്ലറ്റിക്കോയുടെ സ്റ്റെഫാന്‍ സാവിച്ചും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.
മത്സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് സംഭവമരങ്ങേറിയത്. ഗ്രൗണ്ടില്‍ കിടന്ന് ഗുസ്തി കൂടിയ ഇരുവരെയും റഫറി ഉടന്‍ തന്നെ ചുവപ്പ് കാര്‍ഡ് നല്കി പുറത്താക്കി. ഇരുവരും ഗ്രൗണ്ടില്‍ കിടന്ന് പരസ്പരം പോരടിക്കുകയായിരുന്നു. ഈ രംഗങ്ങള്‍ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലാകുകയും ചെയ്തു.
മത്സരത്തില്‍ അത്ലറ്റിക്കോയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഇല്ലാതിരുന്നിട്ടും ടീം മികച്ച പ്രകടനം പുറത്തെടുത്തു. 22-ാം മിനിറ്റില്‍ ഔസ്മാനെ ഡെംബലെയാണ് ബാഴ്സയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 16 മത്സരങ്ങളില്‍ നിന്ന് 41 പോയന്റായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 38 പോയന്റുള്ള റയല്‍ മഡ്രിഡാണ് രണ്ടാമത്. അത്ലറ്റിക്കോ മഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.
Content Highlights: barcelona, fc barcelona, barcelona vs atletico madrid, la liga, ferran torres, savic, football news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..