യൂറോപ്യന്‍ ഫുട്‌ബോളിലെ കിരീട ജേതാക്കളും മികച്ച താരങ്ങളും


3 min read
Read later
Print
Share

ബയേണ്‍ മ്യൂണിക്കും പി.എസ്.ജിയും മാഞ്ചെസ്റ്റര്‍ സിറ്റിയും കിരീടം നിലനിര്‍ത്തി. മറ്റ് രണ്ട് ലീഗുകളില്‍ പുതിയ കിരീടാവകാശികളുണ്ടായി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടവുമായി മാഞ്ചെസ്റ്റർ സിറ്റി | Photo: twitter.com/premierleague

2021-2022 സീസണിലെ യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അവസാനിച്ചു. അഞ്ച് പ്രമുഖ ലീഗില്‍ കിരീടാവകാശികള്‍ പിറന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ഇറ്റാലിയന്‍ സീരി എ യിലെയും കിരീടധാരണം മാത്രമാണ് അവസാന റൗണ്ടിലേക്ക് കടന്നത്. ഇന്നലെ അവസാനിച്ച അവസാന റൗണ്ട് മത്സരങ്ങളില്‍ വിജയിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും ഇറ്റാലിയന്‍ സീരി എ യില്‍ എ.സി.മിലാനും കിരീടമുയര്‍ത്തി. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മഡ്രിഡും ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയും ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കും നേരത്തേ കിരീടം നേടിയിരുന്നു. ഓരോ ലീഗിലും ഇത്തവണ കുതിച്ചതും കിതച്ചതുമായി പല ടീമുകളുമുണ്ട്. ബയേണ്‍ മ്യൂണിക്കും പി.എസ്.ജിയും മാഞ്ചെസ്റ്റര്‍ സിറ്റിയും കിരീടം നിലനിര്‍ത്തി. മറ്റ് രണ്ട് ലീഗുകളില്‍ പുതിയ കിരീടാവകാശികളുണ്ടായി. ഓരോ ലീഗിലെയും മികച്ച പ്രകടനങ്ങള്‍ പരിശോധിക്കാം.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

അവസാന മത്സരം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 3-2 എന്ന സ്‌കോറിന് തകര്‍ത്തുകൊണ്ട് മാഞ്ചെസ്റ്റര്‍ സിറ്റി കിരീടം നേടി. സിറ്റിയുടെ ആറാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 93 പോയന്റാണ് ടീമിനുള്ളത്. ലിവര്‍പൂള്‍ 92 പോയന്റുമായി രണ്ടാമതും ചെല്‍സി 74 പോയന്റുമായി മൂന്നാമതുമെത്തി. ടോട്ടനമാണ് നാലാമത്. ഈ നാല് ടീമുകളും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടി.

Also Read

എത്തിഹാദ് അലകടലായ അവസാനരാവ്; ഇംഗ്ലീഷ് പ്രീമിയർ ...

11 വർഷത്തിനുശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിൽ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരങ്ങള്‍

സീസണിലെ മികച്ച താരം (പ്ലെയര്‍ ഓഫ് ദ സീസണ്‍) - കെവിന്‍ ഡിബ്രുയിനെ (മാഞ്ചെസ്റ്റര്‍ സിറ്റി)

ടോപ് സ്‌കോറര്‍ - ഈ പുരസ്‌കാരം ലിവര്‍പൂളിന്റെ മുഹമ്മദ് സലയും ടോട്ടനത്തിന്റെ സണ്‍ ഹ്യുങ് മിനും പങ്കുവെച്ചു. ഇരുവരും 23 ഗോളുകള്‍ വീതം നേടി.

മികച്ച ഗോള്‍കീപ്പര്‍: മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എഡേഴ്‌സണും ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കറും പങ്കിട്ടു. ഇരുവര്‍ക്കും 20 ക്ലീന്‍ഷീറ്റ് വീതമാണുള്ളത്.

കൂടുതല്‍ അസിസ്റ്റുകള്‍ - മുഹമ്മദ് സല (ലിവര്‍പൂള്‍)

മികച്ച യുവതാരം - ഫില്‍ ഫോഡന്‍ (മാഞ്ചെസ്റ്റര്‍ സിറ്റി)

സ്പാനിഷ് ലാ ലിഗ

ലാ ലിഗയില്‍ റയല്‍ മഡ്രിഡ് കിരീടാവകാശികളായി. കരിം ബെന്‍സേമയുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് നിര്‍ണായകമായത്. റയലിന്റെ 35-ാം സ്പാനിഷ് ലാ ലിഗ കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റാണ് ടീമിന്റെ സമ്പാദ്യം. 73 പോയന്റുമായി ബാഴ്‌സലോണ രണ്ടാമതും 71 പോയന്റുമായി അത്‌ലറ്റിക്കോ മഡ്രിഡ് മൂന്നാമതും ഫിനിഷ് ചെയ്തു. സെവിയ്യയാണ് നാലാമത്.

ലാ ലിഗയിലെ മികച്ച താരങ്ങള്‍

സീസണിലെ മികച്ച താരം (പ്ലെയര്‍ ഓഫ് ദ സീസണ്‍) - കരിം ബെന്‍സേമ (റയല്‍ മഡ്രിഡ്)

ടോപ് സ്‌കോറര്‍ - കരിം ബെന്‍സേമ (റയല്‍ മഡ്രിഡ്), 27 ഗോളുകള്‍

മികച്ച ഗോള്‍കീപ്പര്‍: അലെക്‌സ് റെമീറോ (റയല്‍ സോസിഡാഡ്), 19 ക്ലീന്‍ ഷീറ്റുകള്‍

കൂടുതല്‍ അസിസ്റ്റുകള്‍ - ഓസ്മാനെ ഡെംബലെ (ബാഴ്‌സലോണ), 13 അസിസ്റ്റുകള്‍

ഇറ്റാലിയന്‍ സീരി എ

അവസാന മത്സരം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ എ.സി.മിലാന്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം സീരി എ കിരീടത്തില്‍ മുത്തമിട്ടു. അവസാന മത്സരത്തില്‍ സസ്സുവോളോയെ കീഴടക്കിയാണ് മിലാന്‍ കിരീടമുറപ്പിച്ചത്. മിലാന്റെ 19-ാം സീരി എ കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റാണ് ടീമിനുള്ളത്. 84 പോയന്റുമായി ഇന്റര്‍ മിലാനും 79 പോയന്റുമായി നാപ്പോളിയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യുവന്റസാണ് നാലാമത്.

സീരി എ യിലെ മികച്ച താരങ്ങള്‍

സീസണിലെ മികച്ച താരം (പ്ലെയര്‍ ഓഫ് ദ സീസണ്‍) - റാഫേല്‍ ലിയാവോ (എ.സി.മിലാന്‍)

ടോപ് സ്‌കോറര്‍ - സീറോ ഇമ്മൊബീല്‍ (ലാസിയോ), 27 ഗോളുകള്‍

മികച്ച ഗോള്‍കീപ്പര്‍: മൈക്ക് മൈഗ്നാന്‍ (എ.സി.മിലാന്‍), 17 ക്ലീന്‍ ഷീറ്റുകള്‍

കൂടുതല്‍ അസിസ്റ്റുകള്‍ - ഡൊമെന്‍സിയോ ബെറാര്‍ഡി (സസ്സുവോളോ), 14 അസിസ്റ്റുകള്‍

മികച്ച പരിശീലകന്‍: സ്റ്റെഫാനോ പിയോളി (എ.സി.മിലാന്‍)

ജര്‍മന്‍ ബുണ്ടസ് ലീഗ

ജര്‍മനിയില്‍ അട്ടിമറികള്‍ ഒന്നും തന്നെ സംഭവിച്ചില്ല. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ വീണ്ടും ബയേണ്‍ മ്യൂണിക്ക് കിരീടം നേടി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി മികവിലാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ബയേണ്‍ കിരീടം നേടിയത്. 34 മത്സരങ്ങളില്‍ നിന്ന് 77 പോയന്റാണ് ടീം നേടിയത്. ഡോര്‍ട്മുണ്ട് രണ്ടാമതും ബയേണ്‍ ലെവര്‍കൂസന്‍ മൂന്നാമതും ആര്‍.ബി.ലെയ്പ്‌സിഗ് നാലാമതും സീസണ്‍ പൂര്‍ത്തിയാക്കി. ബയേണിന്റെ 27-ാം ബുണ്ടസ് ലീഗ കിരീടമാണിത്.

ബുണ്ടസ് ലീഗയിലെ മികച്ച താരങ്ങള്‍

സീസണിലെ മികച്ച താരം (പ്ലെയര്‍ ഓഫ് ദ സീസണ്‍) - ക്രിസ്റ്റഫര്‍ എന്‍കുന്‍കു (ആര്‍.ബി.ലെയ്പ്‌സിഗ്)

ടോപ് സ്‌കോറര്‍ - റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (ബയേണ്‍ മ്യൂണിക്ക്), 35 ഗോളുകള്‍

കൂടുതല്‍ അസിസ്റ്റുകള്‍ - തോമസ് മുള്ളര്‍(ബയേണ്‍ മ്യൂണിക്ക്), 18 അസിസ്റ്റുകള്‍

മികച്ച പരിശീലകന്‍: ജൂലിയന്‍ നാഗെല്‍സ്മന്‍ (ബയേണ്‍ മ്യൂണിക്ക്)

ഫ്രഞ്ച് ലീഗ് വണ്‍

ഫ്രഞ്ച് ലീഗിലും ചിത്രം വ്യക്തമായിരുന്നു. ആധികാരികമായി പി.എസ്.ജി ഇത്തവണയും കിരീടം നേടി. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റാണ് ടീമിന്റെ സമ്പാദ്യം. 71 പോയന്റുള്ള മാഴ്‌സെലി രണ്ടാമതും 69 പോയന്റുള്ള മൊണാക്കോ മൂന്നാമതുമെത്തി. റെന്നെസ് ആണ് നാലാമത്. പി.എസ്.ജിയുടെ പത്താം ഫ്രഞ്ച് ലീഗ് വണ്‍ കിരീമാണിത്.

ഫ്രഞ്ച് ലീഗിലെ മികച്ച താരങ്ങള്‍

സീസണിലെ മികച്ച താരം (പ്ലെയര്‍ ഓഫ് ദ സീസണ്‍) - കിലിയന്‍ എംബാപ്പെ (പി.എസ്.ജി)

ടോപ് സ്‌കോറര്‍ - കിലിയന്‍ എംബാപ്പെ (പി.എസ്.ജി), 28 ഗോളുകള്‍

മികച്ച ഗോള്‍കീപ്പര്‍: വാള്‍ട്ടര്‍ ബെനിറ്റസ് (നീസ്), 14 ക്ലീന്‍ ഷീറ്റുകള്‍

കൂടുതല്‍ അസിസ്റ്റുകള്‍ - കിലിയന്‍ എംബാപ്പെ (പി.എസ്.ജി), 17 അസിസ്റ്റുകള്‍

Content Highlights: english premier league, laliga, league 1, serie a, bundes liga, topscorers, football news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kylian mbappe

1 min

നായകനായ ആദ്യ മത്സരത്തില്‍ തന്നെ കൊടുങ്കാറ്റായി എംബാപ്പെ, നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തു

Mar 25, 2023


kylian mbappe

1 min

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഫ്രഞ്ച് ലീഗില്‍ ടോപ് സ്‌കോറര്‍, ചരിത്രം കുറിച്ച് എംബാപ്പെ

Jun 4, 2023


messi

1 min

തിരിച്ചുവരവില്‍ മെസ്സിയെ കളിയാക്കിയും കൂക്കിവിളിച്ചും അപമാനിച്ച് പി.എസ്.ജി. ആരാധകര്‍

May 15, 2023

Most Commented