Photo: twitter.com|IndianFootball
മാലി: സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളി. വൈകിട്ട് 4.30 നാണ് മത്സരം നടക്കുക.
12 തവണയാണ് സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്. അതില്‍ ഏഴിലും ഇന്ത്യയാണ് ചാമ്പ്യന്മാരായത്. സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ഇടം നേടിയിട്ടുണ്ട്.
ബംഗ്ലാദേശ് ഇന്ത്യയ്ക്ക് ശക്തരായ എതിരാളികളാണ്. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ബംഗ്ലാദേശ്. 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശിനോട് ഏറ്റുമുട്ടിയത്. മത്സരത്തിന്റെ ആദ്യപാദത്തില്‍ ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില വഴങ്ങി. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തു.
ഇത്തവണ അഞ്ചുടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ചയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യ മത്സരത്തില്‍ നേപ്പാള്‍ ആതിഥേയരായ മാലിദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഏകപക്ഷീയമായ ഒരു ഗോളിന് ശ്രീലങ്കയെയും കീഴടക്കി.
Content Highlights: Title favourites India begin SAFF Championships campaign against Bangladesh
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..